വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ മാര്‍ ബസേലിയോസ് സ്‌കൂളിലെരണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Wait 5 sec.

സുല്‍ത്താന്‍ ബത്തേരി| വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ മാര്‍ ബസേലിയോസ് സ്‌കൂളില്‍ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അഞ്ച് കുട്ടികളുടെ രക്തസാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതില്‍ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സ്‌കൂളിലെ 337 വിദ്യാര്‍ഥികളും ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂളിലെ കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്.സ്‌കൂളില്‍ നിന്നുള്ള വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിള്‍ പരിശോധിക്കാന്‍ ഡിഎംഒ അടക്കമുള്ളവര്‍ എത്തിയിരുന്നു. കൂടുതല്‍ കുട്ടികളുടെ പരിശോധന ഫലം വരാനുണ്ട്.സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹം നാളെ വയനാടിലെത്തും. നിലവില്‍ സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല.Content Highlights:Two students at Mar Baselios School in Wayanad have tested positive for Shigella. Around 337 children are currently undergoing treatment at various hospitals for food poisoning symptoms. Health Minister K Muraleedharan confirmed that the situation is under control and the school remains closed for a week.