മേജർ രവി പറഞ്ഞ പച്ചക്കള്ളം ഏറ്റുപിടിച്ച് പിടിച്ച് കോൺഗ്രസ് സൈബർ ഗ്രൂപ്പുകളുടെ വ്യാജ പ്രചാരണം; വസ്തുത എന്ത് ?

Wait 5 sec.

പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കുറിച്ച് വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ നടത്തിയ മേജർ രവിയുടെ ‘പച്ചക്കള്ളം’ പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്. അന്തരിച്ച നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് 56 അകമ്പടി വാഹനങ്ങളും 10 ഫയർഫോഴ്‌സ് യൂണിറ്റുകളുമായിട്ടാണെന്നും ഇത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് മേജർ രവി ആരോപിക്കുന്നത്. എന്നാൽ ഈ കള്ളത്തെ പൊളിക്കുന്ന വിഡിയോകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.അന്ന് എറണാകുളത്തെ മറ്റ് പരിപാടികൾ ഒഴിവാക്കിയാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിലേക്ക് ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. ടൗൺ ഹാളിന് മുന്നിലെത്തിയ അദ്ദേഹം വളരെ ലളിതമായ രീതിയിലാണ് അകത്തേക്ക് കടന്നുപോയത്. 56 പോലീസും 10 ഫയർഫോഴ്‌സ് എൻജിനുകളും ഉണ്ടായിരുന്നു എന്ന മേജർ രവിയുടെ വാദം പൊളിക്കുന്നത് ആണ് ഈ ദൃശ്യങ്ങൾ. രാഷ്ട്രീയമായ ലക്ഷ്യങ്ങളോടെ പടച്ചുവിട്ട ഒരു നുണക്കഥയാണിതെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ട്.ALSO READ: ‘മൊബൈൽ ഫോൺ ഉണ്ടെന്നു കരുതി ആരുടെയും പേഴ്സണൽ സ്പേസിലേക്ക് കടന്നുകയറാൻ ആർക്കും അവകാശമില്ല’; സോഷ്യൽ മീഡിയക്കാർ ‘ഹൂളിഗൻസായി’ മാറുന്നുവെന്ന് ലാൽ ജോസ്വലിയൊരു ജനാവലി തന്നെ ഇന്നസെന്റിനെ അവസാനമായി കാണാൻ അവിടെ എത്തിയിരുന്നു. മന്ത്രിമാരും ചലച്ചിത്ര മേഖലയിലെ പ്രമുഖരും അവിടെ എത്തിയിരുന്നു. ഈ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള സ്വാഭാവികമായ സുരക്ഷാ ക്രമീകരണങ്ങളെയാണ് മേജർ രവി അതിശയോക്തി കലർത്തി ദുർവ്യാഖ്യാനം ചെയ്യുന്നത്.മുഖ്യമന്ത്രി വി ഡി സതീശൻ സലിംകുമാർ മരിച്ച സമയത്ത് ഒരു വാഹനത്തിൽ വന്നു എന്ന് താരതമ്യം ചെയ്തുകൊണ്ട് പിണറായി വിജയനെ മോശമായി ചിത്രീകരിക്കാനാണ് ഈ നുണ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇന്നസെന്റിന്റെ വിയോഗം പോലെ അതീവ ദുഃഖകരമായ ഒരു സാഹചര്യത്തെ പോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന മേജർ രവിയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വ്യക്തമായ തെളിവുകളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ മേജർ രവിയുടെ ഈ ആരോപണം വെറും ഒരു ‘പച്ചക്കള്ളം’ മാത്രമാണെന്ന് ആണ് തെളിയുന്നത്. അതേസമയം മേജർ രവിയുടെ ഈ വാദങ്ങൾ തന്നെയാണ് വലത് സൈബർ ഹാൻഡിലുകളും പ്രചരിപ്പിക്കുന്നത്.കഴിഞ്ഞ കുറച്ചു നാളുകളായി വലത് സൈബർ ഹാൻഡിലുകൾ നീലക്കുയിൽ പോലുള്ള ഓൺലൈൻ മീഡിയകളെ കൂട്ടുപിടിച്ച് ഇത്തരത്തിലുള്ള നുണകളാണ് പ്രചരിപ്പിക്കുന്നത്. മാത്രമല്ല, മുഖ്യമന്ത്രിയെ പുകഴ്ത്തിയും മറ്റും റീലുകളും ഇത്തരത്തിൽ പങ്കുവയ്ക്കുന്നുണ്ട്. സോഷ്യൽ മീഡിയ വഴി ആളുകളുടെ ശ്രദ്ധ നേടാനായി ആണ് ഇത്തരത്തിൽ പല വിഡിയോകളും ഇവർ പങ്കുവയ്ക്കുന്നത്. എന്നാൽ ചില വിഡിയോകളൊക്കെ തന്നെ തെറ്റായ സന്ദേശവും നുണകളുമാണ് ആളുകളിലേക്ക് എത്തിക്കുന്നത്.The post മേജർ രവി പറഞ്ഞ പച്ചക്കള്ളം ഏറ്റുപിടിച്ച് പിടിച്ച് കോൺഗ്രസ് സൈബർ ഗ്രൂപ്പുകളുടെ വ്യാജ പ്രചാരണം; വസ്തുത എന്ത് ? appeared first on Kairali News | Kairali News Live.