ആ പഴയകാല മാന്ത്രികത വീണ്ടും; 25-ാം വാർഷികത്തിൽ ‘ലഗാൻ’ ബിഗ് സ്ക്രീനിലേക്ക്

Wait 5 sec.

ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ തന്നെ മായാത്ത മുദ്ര പതിപ്പിച്ച ആമിർ ഖാൻ ചിത്രം ആണ് ‘ലഗാൻ’. റിലീസ് ചെയ്തിട്ട് 25 വർഷങ്ങൾ പൂർത്തിയാകുന്ന സമയത്ത് ഇതാ പ്രേക്ഷകർക്ക് ആ പഴയകാല മാന്ത്രികത ബിഗ് സ്ക്രീനിൽ ഒരിക്കൽ കൂടി ആഘോഷിക്കാനുള്ള വഴി ഒരുക്കുകയാണ് അണിയറപ്രവർത്തകർ. അതേ, ചിത്രം ജൂൺ 12, 13, 14 തിയതികളിൽ പ്രത്യേക പ്രദർശനങ്ങളിലൂടെ തിയറ്ററുകളിൽ തിരിച്ചെത്തും.ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. ‘ഹൃദയങ്ങളെ സ്പർശിച്ച ഒരു കാലാതീതമായ ഇതിഹാസം’… ലഗാനിന്റെ 25-ാം വാർഷികത്തിൽ ഈ ഇതിഹാസകാവ്യം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ജൂൺ 12, 13, 14 തീയതികളിൽ തിയറ്ററുകളിൽ വെച്ച് ഈ മാന്ത്രികത വീണ്ടും അനുഭവിക്കൂ’ എന്നാണ് അവർ കുറിച്ചിരിക്കുന്നത്. ലഗാനിന്റെ സില്‍വർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചിത്രത്തിന്റെ ഒരു പുതിയ ട്രെയിലറും പുറത്തുവന്നിട്ടുണ്ട്.ALSO READ: ‘മൊബൈൽ ഫോൺ ഉണ്ടെന്നു കരുതി ആരുടെയും പേഴ്സണൽ സ്പേസിലേക്ക് കടന്നുകയറാൻ ആർക്കും അവകാശമില്ല’; സോഷ്യൽ മീഡിയക്കാർ ‘ഹൂളിഗൻസായി’ മാറുന്നുവെന്ന് ലാൽ ജോസ്2001 ജൂൺ 15നാണ് ചിത്രം ആദ്യമായി തീയറ്ററിൽ എത്തിയത്. അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത ഈ പീരിയഡ് സ്പോർട്സ് ഡ്രാമ, ബ്രിട്ടീഷ് ഭരണകാലത്തെ ഭാരതീയ ഗ്രാമത്തിന്റെ അവസ്ഥയും അവിടുത്തെ ജനങ്ങളുടെ ആത്മവിശ്വാസവുമാണ് കാണിക്കുന്നത്. 74-ാമത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ ഈ ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. കൂടാതെ, 49-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച ജനപ്രിയ ചിത്രമടക്കം എട്ട് പുരസ്‌കാരങ്ങൾ ഈ ചിത്രം സ്വന്തമാക്കി.The post ആ പഴയകാല മാന്ത്രികത വീണ്ടും; 25-ാം വാർഷികത്തിൽ ‘ലഗാൻ’ ബിഗ് സ്ക്രീനിലേക്ക് appeared first on Kairali News | Kairali News Live.