ആലപ്പുഴയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറി യുവാവ് മരിച്ചു. മുഹമ്മ പാന്തേഴം സ്വദേശി സുധീഷ് (35) ആണ് മരിച്ചത്. തട്ടുകടയിൽ ചായ കുടിച്ചുക്കൊണ്ട് ഇരിക്കുന്നതിനിടയിലാണ് യുവാവിനെ കാർ ഇടിച്ചത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷമാണ് യുവാവിന്റെ ദേഹത്തേക്ക് പാഞ്ഞു കയറിയത്.അതേസമയം, എ.സി റോഡിൽ ആലപ്പുഴ കൈതവന പക്കി ജംഗ്ഷനിൽ കാർ ബൈക്കിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. കൈനകരി സ്വദേശികളാണ് മരിച്ചവരെന്നാണ് സംശയം. കൈനകരി കട്ടക്കുഴി ഡാനിയേൽ ജോൺ (54), ഇലപ്പള്ളി ചിറ ജോമോൻ (45) എന്നിവരാണ് മരിച്ചത്.The post തട്ടുകടയിൽ ചായ കുടിച്ചുക്കൊണ്ടിരിക്കെ നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറി; ആലപ്പുഴയിൽ യുവാവ് മരിച്ചു appeared first on Kairali News | Kairali News Live.