കൊല്ലത്ത് വ്യാജരേഖകള്‍ ഉപയോഗിച്ചുക്കൊണ്ട് അനധികൃതമായി താമസിച്ച് വരികയായിരുന്ന പത്ത് ബംഗ്ലാദേശികള്‍ പിടിയില്‍. പിടിയിലായവരിൽ കുട്ടികളുമുണ്ട്. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. ലോവര്‍ കരിക്കം ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്.പിടിയിലായത് അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ്. ഇവർ വ്യാജരേഖകള്‍ ഉപയോഗിച്ച് 12 വര്‍ഷത്തിലധികമായി പ്രദേശത്ത് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം ചവറയില്‍ നിന്ന് രണ്ട് ബംഗ്ലാദേശികള്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊട്ടാരക്കരയില്‍ അനധികൃതമായി താമസിക്കുന്നവരെ കുറിച്ച് വിവരം ലഭിച്ചത്.The post വ്യാജരേഖകള് ഉപയോഗിച്ചുക്കൊണ്ട് അനധികൃതമായി താമസം; കൊല്ലത്ത് കുട്ടികള് അടക്കം പത്ത് ബംഗ്ലാദേശികള് പിടിയില് appeared first on Kairali News | Kairali News Live.