സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചു. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി എൻ പ്രശാന്തിനെയും പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്നേഹിൽ കുമാർ സിംഗിനെയും ചുമതലപ്പെടുത്തി. ദിവ്യ എസ് അയ്യർ തദ്ദേശഭരണ പ്രിൻസിപ്പൽ ഡയറക്ടറായും ഡി സജിത്ത് ബാബുവിനെ വിദ്യാഭ്യാസ സെക്രട്ടറിയായുമായാണ് നിയമിച്ചത്. ടി. വി അനുപമയെ ഗതാഗത സെക്രട്ടറിയായും ചുമതലപ്പെടുത്തി.The post ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി appeared first on Kairali News | Kairali News Live.