ആലപ്പുഴയിൽ ഗൺമാൻമാർക്കെതിരായ കേസിൽ ആരോപിതരെ നോട്ടിസ് നൽകി വിട്ടയച്ചു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷമാണ് വിട്ടയച്ചത്.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരായ പരാതിയിൽ പ്രത്യേക അന്വേഷണസംഘത്തിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു . പുതിയ റിപ്പോർട്ട് എസ് ഐ ടി ആലപ്പുഴ ജില്ലാകോടതിയിൽ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോടതി കഴിഞ്ഞതവണ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്.also read; കോഴിക്കോട് വിസിറ്റിംഗ് പ്രൊഫസറെ പോലെ വന്നുപോകേണ്ട ആളാണോ ആരോഗ്യമന്ത്രി? നിപ പ്രതിരോധ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നടക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎമുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് മന്ത്രിമാർക്ക് നേരെ അക്രമ സമരവുമായി എത്തിയത് ഇതിനെ പ്രതിരോധിക്കാൻ ലോക്കൽ പോലീസ് പരാജയപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ അക്രമികളെ നേരിട്ടത്. ഇതിനെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ഇട്ട് പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശനം ഉന്നയിച്ചത്.The post ഗൺമാൻമാർക്കെതിരെയുള്ള കേസ്; ആരോപിതരെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു appeared first on Kairali News | Kairali News Live.