ബീഹാറിൽ 132 അടി ഉയരമുള്ള മൊബൈൽ ടവറും 15 കെ.വി.എ ജനറേറ്ററും അടിച്ചുമാറ്റി കള്ളന്മാർ; അമ്പരന്ന് പ്രദേശവാസികൾ

Wait 5 sec.

പല മോഷണങ്ങളും കണ്ടിട്ടുണ്ടാവും. എന്നാൽ ഇത്തരത്തിൽ ഇന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ? 132 അടി ഉയരമുള്ള ടെലികോം ടവറും 15 കെ.വി.എ (KVA) ജനറേറ്ററും ആണ് കള്ളന്മാർ നിഷ്പ്രയാസം അടിച്ചുകൊണ്ടുപോയത്. ബിഹാറിലെ ബക്‌സർ ജില്ലയിൽ ദുംറാവോണിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. റെയിൽവേ പാളങ്ങൾ മോഷണം പോയതിനെ പിന്നാലെ ആണ് സംസ്ഥാനത്ത് ഇത്തരത്തിൽ മറ്റൊരു മോഷണം കൂടി നടന്നിരിക്കുന്നത്. വർഷങ്ങളായി പ്രവർത്തനരഹിതമായിരുന്ന മൊബൈൽ ടവറിന്റെ അറ്റകുറ്റപ്പണികൾക്കായി ജി.ടി.എൽ (GTL) ഇൻഫ്രാസ്ട്രക്ചർ കമ്പനി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ടവർ കാണാനില്ലെന്ന് അറിയുന്നത്.‌ടവറിന് പുറമെ, അവിടെ സ്ഥാപിച്ചിരുന്ന 15 കെ.വി.എ ജനറേറ്ററും മറ്റ് സാങ്കേതിക ഉപകരണങ്ങളും കൂട്ടത്തിൽ കാണാതായിട്ടുണ്ട്. ജനവാസ മേഖലയുടെ നടുവിൽ ആണ് ഈ ടവർ ഉണ്ടായിരുന്നത്. എന്നാൽ അവിടെ നിന്നുമാണ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ അപ്രത്യക്ഷമായത്. ഇത് പ്രദേശവാസികളെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കമ്പനി പ്രതിനിധി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ALSO READ: ബംഗാളിലെ ബുൾഡോസർ രാജിനെതിരെ പ്രതിരോധം തീ‌ർത്ത് സിപിഐഎം, രാജ്യവ്യാപക പ്രതിഷേധത്തിന് സിഐടിയു10 വർഷം മുമ്പാണ് ഇനിടെ ടവർ സ്ഥാപിക്കാനുള്ള കരാർ ഒപ്പിട്ടതെന്ന് ഭൂമിയുടമ ഹരേനാഥ് യാദവ് പറയുന്നു. 2022-ൽ കരാർ അവസാനിച്ചതായും പിന്നീട് കമ്പനി വാടക നൽകിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെക്കുറിച്ച് കമ്പനിക്ക് പലതവണ നോട്ടീസ് നൽകിയിട്ടും മറുപടി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ബിഹാറിൽ ഇത്തരത്തിലുള്ള മോഷണങ്ങൾ നടക്കുന്നത് ഇതാദ്യമായല്ല. 2022-ൽ റോഹ്താസ് ജില്ലയിൽ നിന്ന് 60 അടി നീളമുള്ള റെയിൽവേ പാലത്തിന്‌റെ ഗർഡർ ആണ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയവർ കൊണ്ടുപോയത്. 2023 ഫെബ്രുവരിയിൽ സമസ്തിപുർ ജില്ലയിൽ നിന്ന് 2 കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്കും ഇത്തരത്തിൽ മോഷണം പോയിരുന്നു. ഇതിലൊന്നും തന്നെ മോഷ്ടാക്കളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.The post ബീഹാറിൽ 132 അടി ഉയരമുള്ള മൊബൈൽ ടവറും 15 കെ.വി.എ ജനറേറ്ററും അടിച്ചുമാറ്റി കള്ളന്മാർ; അമ്പരന്ന് പ്രദേശവാസികൾ appeared first on Kairali News | Kairali News Live.