നിപ്പ പ്രതിരോധ പ്രവ‍‍ർത്തനങ്ങൾ ആരോഗ്യമന്ത്രി കോഴിക്കോട് എത്തി ഏകോപിപ്പിക്കേണ്ടതായിരുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. ഏകോപനത്തിൽ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തണം. ഈ ഘട്ടത്തിൽ കുറ്റപ്പെടുത്താൻ ഇല്ലെന്നും കെ ശൈലജ ടീച്ചർ വ്യക്തമാക്കി. ആരോഗ്യവകുപ്പ് ഡയറക്ടറെ ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നു. നേരത്തെ നിപ്പ കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തിയ ആളാണ് ഡോ കെ റീനയെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.അതേസയമം, നിപ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത്. അതീവ ഗുരുതരമായ ആരോഗ്യപ്രതിസന്ധി സംസ്ഥാനത്ത് രൂപപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ തുടരുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനോ പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ പോലും മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ഇല്ലാത്ത സ്ഥിതിയാണുള്ളതെന്നും സിപിഐഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു.also read; നിപ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അനാസ്ഥ, സര്‍ക്കാര്‍ തുടരുന്നത് അനങ്ങാപ്പാറ നയം; സിപിഐഎംഅനാസ്ഥ വെടിഞ്ഞ് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സി.പി.ഐ (എം) ആവശ്യപ്പെടുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും സര്‍ക്കാരിന് സി.പി.ഐ.എമ്മിന്റെ പൂര്‍ണ പിന്തുണയുണ്ടാവും. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ടുപോകണമെന്ന് എല്ലാവരോടും സി.പി.ഐ (എം) ആഹ്വാനം ചെയ്യുന്നു.The post ‘നിപ പ്രതിരോധ ഏകോപനത്തിൽ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തണം, ആരോഗ്യവകുപ്പ് ഡയറക്ടറെ ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നു’: കെ കെ ശൈലജ ടീച്ചർ appeared first on Kairali News | Kairali News Live.