രാജ്യത്തിന് മാതൃകയാവുന്ന തരത്തിൽ കേരളം നിപയെ അന്ന് നേരിട്ടു, ആരോഗ്യപ്രവർത്തകരോട് ചേർന്ന് നിന്ന് പ്രവർത്തിക്കാൻ ഇന്നും സന്നദ്ധമാണ്; ഡിവൈഎഫ്ഐ

Wait 5 sec.

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ ഡിവൈഎഫ്ഐ. രാജ്യത്തിന് മാതൃകയാവുന്ന തരത്തിൽ കേരളം നിപ്പയെ നേരിട്ടതാണ്. അന്ന് ആരോഗ്യപ്രവർത്തകരോട് ചേർന്ന് നിന്ന് പ്രവർത്തിച്ച പോലെ ഇന്നും സന്നദ്ധമാണെന്ന് ഡിവൈഎഫ്ഐ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനം ആവശ്യമായുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ മന്ത്രിയും കളക്ടറും പറയുന്നത് വ്യത്യസ്തം മന്ത്രിക്ക് പരിചയക്കുറവ് ഉണ്ടെങ്കിൽ ഉദ്യാഗസ്ഥരുമായി കൂടിയാലോചന നടത്തണം. മന്ത്രി കോഴിക്കോട് നിന്ന് കാര്യങ്ങൾ വിലയിരുത്തിയില്ലെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.also read; ‘നിപ പ്രതിരോധ ഏകോപനത്തിൽ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തണം, ആരോഗ്യവകുപ്പ് ഡയറക്ടറെ ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നു’: കെ കെ ശൈലജ ടീച്ചർസാധാരണ മന്ത്രിമാർ ഇങ്ങോട്ട് വരികയാണ് പതിവ്. എന്നാൽ ഇവിടെ നേരെ തിരിച്ചാണ് നടന്നത്. ബേപ്പൂർ എംഎൽഎയെ ഇന്ന് തടഞ്ഞു. സങ്കുചിത രാഷ്ട്രീയം ലക്ഷ്യംവെച്ചാണ് ആരോഗ്യവകുപ്പ് പെരുമാറിയത്. ഒരുമിച്ച് നിൽക്കേണ്ട സാഹവര്യം ആണ് നിലവിലുള്ളതെന്ന് ഡിവൈഎഫ് വ്യക്തമാക്കി.അതേസമയം, നിപ്പ പ്രതിരോധ പ്രവ‍‍ർത്തനങ്ങൾ ആരോഗ്യമന്ത്രി കോഴിക്കോട് എത്തി ഏകോപിപ്പിക്കേണ്ടതായിരുന്നുവെന്ന് മുൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. ഏകോപനത്തിൽ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തണം. ഈ ഘട്ടത്തിൽ കുറ്റപ്പെടുത്താൻ ഇല്ലെന്നും കെ ശൈലജ ടീച്ചർ വ്യക്തമാക്കി. ആരോഗ്യവകുപ്പ് ഡയറക്ടറെ ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നു. നേരത്തെ നിപ്പ കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തിയ ആളാണ് ഡോ കെ റീനയെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.The post രാജ്യത്തിന് മാതൃകയാവുന്ന തരത്തിൽ കേരളം നിപയെ അന്ന് നേരിട്ടു, ആരോഗ്യപ്രവർത്തകരോട് ചേർന്ന് നിന്ന് പ്രവർത്തിക്കാൻ ഇന്നും സന്നദ്ധമാണ്; ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.