പാലക്കാട്| കെ എസ് ആര്‍ ടി സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍.സ്വകാര്യ ബസ് മേഖലയെ പൂര്‍ണ്ണമായും അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.കെ എസ് ആര്‍ ടി സിയില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചപ്പോള്‍ സ്വകാര്യ മേഖല നേരിടാനിടയുള്ള വലിയ പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറയില്ല. ഇതേപടി തുടര്‍ന്നാല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണ്ണമായി നിലയ്ക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതേ തുടര്‍ന്ന് നാളെ തൃശൂരില്‍ ബസ് ഉടമകളുടെ അടിയന്തര സംസ്ഥാന സമിതി യോഗം ചേരുമെന്നും ടി ഗോപിനാഥന്‍ അറിയിച്ചു.Content Highlights:Free rides for women in KSRTC will severely impact the private bus sector. Bus Operators Association leader T Gopinathan accused the government of ignoring their concerns. An emergency meeting of bus owners will be held in Thrissur tomorrow to discuss the crisis.