കണ്ണൂരില്‍ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

Wait 5 sec.

കണ്ണൂര്‍  | കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ വിമാനത്തില്‍ ബോംബ് ഭീഷണി. മുംബൈയില്‍ നിന്നും കണ്ണൂരിലേക്കെത്തിയ ഇന്‍ഡിഗോ(6E2011) വിമാനത്തിനാണ് ഭീഷണി.വിമാനത്തിലെ ശുചിമുറിക്കകത്ത് പേപ്പറില്‍ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം. കണ്ണൂരില്‍ വിമാനം ലാന്‍ഡ് ചെയ്തു. വിമാനം നിലവില്‍ ഐസോലേഷന്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ ഉടന്‍ പുറത്തിറക്കി പരിശോധന നടത്തുമെന്നാണ് അറിയുന്നത്