100 കോടിക്കും മേലേ ! രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ട്രെയിനുകളിൽ അഞ്ചെണ്ണവും കടന്നുപോകുന്നത് കേരളത്തിലൂടെ

Wait 5 sec.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടി തരുന്ന ഗതാഗത മാർഗങ്ങളിലൊന്നാണ് റെയിൽ ഗതാഗതം. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയാണ് ഇന്ത്യയിലുള്ളത്. പ്രതിവർഷം 100 കോടി രൂപയിലധികം വരുമാനം നേടുന്ന ദീർഘദൂര ട്രെയിനുകൾ നിരവധിയുണ്ട്. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടി തരുന്ന ട്രെയിനുകളിൽ അഞ്ചെണ്ണവും കേരളത്തിലുടെയാണ് സർവീസ് നടത്തുന്നത്. അവ ഏതെല്ലാമാണെന്ന് നോക്കാം.കന്യാകുമാരി മുതൽ അസമിലെ ദിബ്രുഗഡ് വരെ സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ട്രെയിനായ ഡിബിആർജി വിവേക് എക്സ്പ്രസാണ് (22503 ) ഏറ്റവും അധികം വരുമാനം നേടി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഏകദേശം നൂറുകോടി രൂപയാണ് (1005748056 ) ഡിബിആർജി വിവേക് എക്സ്പ്രസ് നേടിയത്.കന്യാകുമാരിയിൽ നിന്ന് ദിബ്രുഗഡിലേക്കുള്ള 4,188 കിലോമീറ്റർ യാത്രയുടെ ആദ്യ ദിവസം വൈകുന്നേരവും രാത്രിയും നാഗർകോവിലിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ട്രെയിൻ, വൈകുന്നേരം 7:35 നും പുലർച്ചെ 2:40 നും ഇടയിൽ കേരളത്തിലെ പ്രധാന സ്റ്റോപ്പുകളിലൂടെയാണ് കടന്നുപോകുന്നത്.also read:ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ഇതാ സുവർണ്ണാവസരം; മോഡലുകൾക്ക് 3.35 ലക്ഷം രൂപ വരെ വിലകുറവ്ഏറ്റവും കൂടുതൽ വരുമാനം നേടിതരുന്ന ട്രെയിനുകളിൽ രണ്ടാം സ്ഥാനത്തുള്ളത് സൂപ്പർഫാസ്റ്റ് ട്രെയിനായ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617 ) ആണ്. കേരളത്തിന്റെ മുഴുവൻ തീരപ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഈ ട്രെയിൻ എറണാകുളത്തെ (കൊച്ചി) ഹസ്രത്ത് നിസാമുദ്ദീനുമായി (ഡൽഹി) ബന്ധിപ്പിക്കുന്നു. കേരളത്തിൽ 19 സ്റ്റോപ്പുകളുള്ള മംഗള ലക്ഷദ്വീപ് എക്സ്പ്രസ് 98 കോടി രൂപയാണ് (981326444 ) കഴിഞ്ഞ ഒരു വർഷം കൊണ്ട് നേടിയത്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിച്ച് ദില്ലി ഹസ്രത്ത് നിസാമുദ്ദീനിലേക്ക് സർവീസ് നടത്തുന്ന ട്രെയിനായ രാജധാനി എക്സ്പ്രസാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. കേരളത്തിൽ 9 സ്റ്റോപ്പുകളുള്ള രാജധാനി എക്സ്പ്രസ് ഏകദേശം 95 കോടി രൂപയുടെ വരുമാനമാണ് ഇന്ത്യൻ റെയിൽവേയ്ക്ക് നേടി തന്നത്. പട്ടികയിൽ നാലാം സ്ഥാനത്തുള്ള കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12625 ) അഞ്ചാം സ്ഥാനത്തുള്ള ആലപ്പുഴ – ധൻബാദ് എക്സ്പ്രസും ( 13352 ) യഥാക്രമം 92 കോടിയും 81 കോടിയുമാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് ഇന്ത്യൻ റെയിൽവേയ്ക്ക് നേടി കൊടുത്തത്.അതേസമയം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുക്കുന്ന ആദ്യ അഞ്ച് ട്രെയിനുകളും കേരളത്തിലുള്ള ഏകദേശം മിക്ക പ്രധാന സ്റ്റോപ്പുകളിലൂടെയും കടന്നുപോകുന്നുണ്ട്. എന്നിരുന്നിട്ടും കേരളത്തിലെ റെയിൽവേ ഗതാഗത ശൃംഖലയിൽ വിവിധ തരത്തിലുള്ള പാകപിഴകളാണുള്ളത്. ട്രെയിൻ സർവീസുകളുടെ എണ്ണം കുറയുന്നത് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നത് കേരളത്തിൽ സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ പത്തുവർഷവും ഇടതുപക്ഷ സർക്കാർ ഈ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടും കൃത്യമായ പ്രതിവിധി ഇനിയും ഉണ്ടായിട്ടില്ലയെന്നതാണ് വാസ്തവം.The post 100 കോടിക്കും മേലേ ! രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ട്രെയിനുകളിൽ അഞ്ചെണ്ണവും കടന്നുപോകുന്നത് കേരളത്തിലൂടെ appeared first on Kairali News | Kairali News Live.