കൊച്ചി| ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ. അടുത്ത തിങ്കളാഴ്ച വരെയാണ് സ്റ്റേ. ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികളുടെ അപ്പീലിലാണ് നടപടി. അപ്പീലില്‍ പ്രൊസിക്യൂഷന്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.വിചാരണക്കോടതി മാറ്റണമെന്നാണ് പ്രതികളുടെ ആവശ്യം. എന്നാല്‍ നേരത്തെ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗം നല്‍കിയ ഹര്‍ജി രണ്ടുതവണ തള്ളിയിരുന്നു. അഡീഷനല്‍ സെഷന്‍സ് കോടതി (1) ജഡ്ജി സി ജെ ഡെന്നിയാണ് രണ്ടാമത് ഹര്‍ജി തള്ളിയത്. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആദ്യം ഹര്‍ജി നല്‍കിയെങ്കിലും സത്യവാങ്മൂലം നല്‍കാത്തതിനാല്‍ ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍ സത്യവാങ്മൂലം നല്‍കി വീണ്ടും ഹര്‍ജി നല്‍കിയെങ്കിലും അതും തള്ളുകയായിരുന്നു.കഴിഞ്ഞയാഴ്ചയാണ് ഷുഹൈബ് കേസില്‍ വിചാരണ ആരംഭിച്ചത്. കൊലപാതക സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരുന്ന ആക്രമണത്തില്‍ പരുക്കേറ്റ ഇ റിയാസിനെയാണ് കോടതി കഴിഞ്ഞ ദിവസം വിസ്തരിച്ചത്. ആയുധങ്ങളുമായെത്തിയ സംഘം ഷുഹൈബിനെ തുരുതുരാ വെട്ടിവീഴ്ത്തുകയായിരുന്നു എന്നായിരുന്നു റിയാസിന്റെ മൊഴി.Content Highlights:The Kerala High Court has stayed the trial proceedings in the Shuhaib murder case until next Monday. The decision comes after an appeal filed by three accused, including Akash Thillankeri, demanding a change of the trial court. The court has directed the prosecution to submit a reply to the petition.