ചായയോടൊപ്പം ഈ വിഭവങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ ഇനി ആവർത്തിക്കാതിരിക്കൂ

Wait 5 sec.

ചായ കുടിക്കാത്തവരായി ആരും തന്നെ കാണില്ല. മിക്കവരും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു കപ്പ് ചായ കുടിച്ചുകൊണ്ടായിരിക്കും. ചിലർ വെറും വയറ്റിൽ ചായ കുടിക്കുമ്പോൾ മറ്റുചിലർ ഏതെങ്കിലും വിഭവങ്ങളോടൊപ്പമായിരിക്കും ചായ കുടിക്കുക. ചായ കുടിക്കുമ്പോൾ നമ്മൾ ചെയ്യുന്ന ചെറിയ തെറ്റുപോലും കടുത്ത ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. ചായ കുടിക്കുന്നതിനോടൊപ്പം ചില ഭക്ഷണങ്ങൾ ഒഴിവാക്കാനും ആരോഗ്യ വിദഗ്ദർ നിർദ്ദേശിക്കുന്നുണ്ട്. ആ വിഭവങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.എരിവും രുചിയും കൂടുതലുള്ള ഭക്ഷണങ്ങൾ: വെളുത്തുള്ളി, ഉള്ളി, എരിവുള്ള സോസ്, കറി, മുളക് തുടങ്ങിയ ഉയർന്ന എരിവുള്ളതോ രുചി കൂടുതലുള്ളതോ ആയ ഭക്ഷണങ്ങൾ ചായയുടെ രുചിയെ മറികടക്കും. ഇത് സുഗന്ധത്തെയും രുചി സന്തുലിതാവസ്ഥയെയും ബാധിക്കുകയും ചായ പൂർണ്ണമായി ആസ്വദിച്ച് കുടിക്കാൻ സാധിക്കാതെയും വരും.also read:കറി ഇല്ലെങ്കിലെന്താ ? ലഞ്ച് ബോക്സിലേക്ക് ചപ്പാത്തിക്ക് പകരം ഇനി ഇത് മതിചായയിൽ നാരങ്ങാനീര് ചേർക്കുന്നത്: ചില വ്യക്തികളിൽ ഇത് അസിഡിറ്റിക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം. ചായ കുടിച്ച ഉടനെ നാരങ്ങ കഴിക്കുന്ന ശീലമുള്ള ആളുകൾ ഈ മിശ്രിതം ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു.ചോക്ലേറ്റ്: ചോക്ലേറ്റ് ചായയുമായി നന്നായി യോജിക്കുന്നില്ല. കാരണം അതിൽ അടങ്ങിയിരിക്കുന്ന മധുരം പാനീയത്തിന്റെ സ്വാഭാവിക രുചിയെ മറയ്ക്കും.തണുത്ത വെള്ളമോ തണുത്ത വസ്തുക്കളോ: ചായ കുടിച്ച ഉടനെ തണുത്ത വെള്ളമോ തണുത്ത വസ്തുക്കളോ കഴിക്കുന്നത് ഒഴിവാക്കുക. ഇത് പല്ലിന്റെ സംവേദനക്ഷമതയ്ക്കും ദഹനസംബന്ധമായ അസ്വസ്ഥതകൾക്കും കാരണമാകും. കൂടാതെ അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ. ആവശ്യമെങ്കിൽ ചായയ്ക്ക് മുമ്പ് വെള്ളം കുടിക്കുന്നതാണ് നല്ലത്.The post ചായയോടൊപ്പം ഈ വിഭവങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ ഇനി ആവർത്തിക്കാതിരിക്കൂ appeared first on Kairali News | Kairali News Live.