വിവാദമായ പി.എം.ശ്രീ പദ്ധതി നടപ്പാക്കാൻ അണിയറയിൽ തകൃതിയായി നീക്കങ്ങൾ തുടരവെ, യു.ഡി.എഫ് നേതൃത്വവും മുസ്‌ലിം ലീഗും നടത്തുന്ന ഒളിച്ചുകളി അധികനാൾ തുടരാനാവില്ലെന്ന് ഐഎൻഎൽ. ആർ.എസ്.എസിന്റെ കാവിവത്ക്കരണ അജണ്ടക്ക് മുന്നിൽ തങ്ങൾ കീഴടങ്ങുമോ ഇല്ലേ എന്ന് ബന്ധപ്പെട്ടവർ തുറന്നു പറയാൻ ആർജ്ജവം കാണിക്കണമെന്നും ഐ.എൻ.എൽ പറഞ്ഞു.പി.എം ശ്രീ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയണമെന്ന് എൽ.ഡി.എഫ് ഭരണകാലത്ത് തൊണ്ട കീറി മുദ്രാവാക്യം മുഴക്കിയവരാണ് ലീഗുകാർ. അവർക്കിപ്പോൾ വിദ്യാഭ്യാസ മേഖല കൈപ്പിടിയിൽ ഒതുക്കി പുതുതലമുറയെ കാവിവത്ക്കരിക്കാൻ ആസൂത്രണം ചെയ്ത പി.എം ശ്രീ പദ്ധതിയെ തള്ളിപ്പറയാൻ എന്താണ് പ്രയാസമെന്നും ഐ.എൻ.എൽ ചോദിച്ചു.മോദി സർക്കാറിൻ്റെ അമ്മിക്കടിയിലാണ് സതീശൻ സർക്കാരിൻ്റെ വാൽ എന്നത് തന്നെ കാരണം. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ പരിഗണിച്ച് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കണമെന്നും വിദഗ്ധോപദേശം തേടുന്നുണ്ടെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്റെ പ്രസ്താവന സംഗതിയുടെ പോക്ക് എങ്ങോട്ടാണെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും ഐഎൻഎൽ പറഞ്ഞു.Also Read: എൻടിഎ നാഷണൽ ടോർച്ചറിങ് അതോറിറ്റിയായി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം: ഡോ. ചിന്ത ജെറോംപി.എം ശ്രി പദ്ധതിയുമായി മുന്നോട്ടു പോകാമെന്നും വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നുമുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളത് മാത്രമാണ്. പദ്ധതി നടപ്പാക്കുമ്പോൾ കേരളത്തിൻറെ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല എന്നും എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ നിർബന്ധമില്ലാത്തതിനാൽ എസ്.സി.ഇ.ആർ.ടി സിലബസ് തുടരുമെന്നുമുള്ള വാദം നിരർത്ഥകമാണെന്നും ഐഎൻഎൽ ചൂണ്ടിക്കാണിച്ചു.പദ്ധതിയിൽ ഒപ്പിട്ടാൽ ഹിന്ദുത്വ സർക്കാർ നിർദ്ദേശിക്കുന്നതിനനുസരിച്ചേ പഠിപ്പിക്കാൻ പറ്റൂ എന്ന കാര്യത്തിൽ തർക്കമില്ല. കടുത്ത സംഘ്പരിവാർ പക്ഷപാതിയായ ഡോക്ടർ ബി. അശോക് ഐഎസിനെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച മുഖ്യമന്ത്രി വി.ഡി സതീശൻ എന്തുമാത്രം സംഘ്പരിവാറിനോട് വിധേയത്വം പുലർത്തുന്നുണ്ടെന്ന് എല്ലാവർക്കുമറിയാമെന്നും ഐഎൻഎൽ പറഞ്ഞു. ആർഎസ്എസ് നേതൃത്വം മതേതര കേരളത്തിനു മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന നിഗൂഢ പദ്ധതിയുമായി മുന്നോട്ടു പോവാനാണ് യുഡിഎഫ് സർക്കാർ തീരുമാനിക്കുന്നതെങ്കിൽ മുസ്ലിം ലീഗ് മതേതര,ന്യൂനപക്ഷ സമൂഹത്തിൽ നിന്ന് അതിശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വ്യക്തമാക്കി.The post വിദ്യാഭ്യാസ മേഖലയിലെ കാവിവത്ക്കരണം: പി.എം ശ്രീ പദ്ധതിയെ തള്ളി പറയാൻ ലീഗിന് എന്താണ് പ്രയാസമെന്ന് ഐഎൻഎൽ appeared first on Kairali News | Kairali News Live.