എൻടിഎ എന്നത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ നിന്ന് മാറി നാഷണൽ ടോർച്ചറിങ് അതോറിറ്റി ആയെന്ന് ഡോ. ചിന്ത ജെറോം. രാജ്യത്തെ വിദ്യാർഥി സമൂഹത്തെ ആകെ ആശങ്കയിൽ ആക്കിയ സംഭവമാണ് നടന്നതെന്ന് നീറ്റ് പരീക്ഷാക്രമക്കേടിനെ ചൂണ്ടിക്കാട്ടി ചിന്ത പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷം വിദ്യാർഥി സമൂഹമാണെന്ന് പറഞ്ഞ അവർ വിദ്യാർഥികളെ നിശബ്ദമാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും പറഞ്ഞു.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നും ഉടൻ രാജിവയ്ക്കണം എന്നും ചിന്ത ജെറോം ആവശ്യപ്പെട്ടു. സാമ്പത്തിക ലാഭത്തിന് വേണ്ടി വിദ്യാർഥികളുടെ ഭാവി തല്ലി തകർക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ശ്രമിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മയും രൂക്ഷമാണ്. രണ്ടുപേർ രാജ്യം വിൽക്കുന്നു, രണ്ടുപേർ രാജ്യം വാങ്ങുന്നു എന്ന നിലയിലേക്ക് മാറി.ALSO READ: ‘പ്രതിപക്ഷത്തിരുന്നപ്പോഴും യുഡിഎഫ് – ബിജെപി കൊടുക്കൽ വാങ്ങൽ നടന്നു’; ശക്തമായ പ്രക്ഷോഭത്തിന് എസ്എഫ്ഐ നേതൃത്വം നൽകുമെന്ന് പി എസ് സഞ്ജീവ്അംബാനിയും അദാനിയും ഈ നാടിനെ വാങ്ങുകയാണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവൽക്കരിക്കപ്പെടുന്നു. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ലെന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു.The post എൻടിഎ നാഷണൽ ടോർച്ചറിങ് അതോറിറ്റിയായി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം: ഡോ. ചിന്ത ജെറോം appeared first on Kairali News | Kairali News Live.