പലരുടേയും സംശയമാണ് ചായയാണോ കാപ്പിയാണോ അതോ കോളയാണോ നമ്മുടെ പല്ലിലെ കറയ്ക്ക് പിന്നിലെ വില്ലനെന്ന്. ഒട്ടുമിക്ക ആളുകളുടേയും ദിവസം തുടങ്ങുന്നത് തന്നെ ചായയോ കാപ്പിയോ കുടിച്ചുക്കൊണ്ടാണ്. കോളയും ദിനംപ്രതിയെന്നോണം കുടിക്കുന്നവരുണ്ട്. ഇതൊന്നും കൂടാതെ ഒരു ദിവസം പലർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല.ഇവ മൂന്നും ഒരുപോലെ ദോഷമാണെങ്കിലും കട്ടൻ ചായയാണ് നമ്മുടെ പല്ലിൽ കറ വരുത്തുന്നതിൽ ഏറ്റവും മുന്നിൽ. ചായയെ പലരും ആരോഗ്യപരമായ ഒരു പാനീയമായിട്ടാണ് കാണുന്നത് എങ്കിലും, ഇത് നമ്മുടെ പല്ലിന് അത്ര നല്ലതല്ല. കട്ടൻ ചായ നമ്മുടെ പല്ലിന്റെ ഇനാമലിനെ പല രീതിയിൽ ബാധിക്കാം. കട്ടൻ ചായയിലുള്ള ടാന്നിനുകൾ പല്ലിൽ കറ പടരാൻ കാരണമാകുന്നു. കൂടാതെ, ഇതിലെ നേരിയ അസിഡിറ്റി ഇനാമലിന്റെ പുറംപാളി ദുർബലമാക്കാനും സാധ്യതയുണ്ട്. ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ ചായ കുടിക്കുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.Also Read: ചായയോടൊപ്പം ഈ വിഭവങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ ഇനി ആവർത്തിക്കാതിരിക്കൂഅടുത്തത്, കാപ്പിയാണ്. ഇതിൽ അടങ്ങിയിട്ടുള്ള കറുത്ത കറ പല്ലിലെ ഇനാമലിലും മറ്റും പറ്റിപിടിക്കാനും കാലക്രമേണ പല്ലിന്റെ നിറം മാറാനും കാരണമാകും.കാപ്പിയുടെയും ചായയുടെയും അത്ര കറ പല്ലിൽ കോള ഉണ്ടാക്കില്ലെങ്കിലും ഇതിൽ അടങ്ങിയിട്ടുള്ള അസിഡിറ്റി പല്ലിന്റെ ഇനാമൽ ഇല്ലാതാക്കാനും ഇത് മറ്റു ഭക്ഷണപദാർത്ഥങ്ങളുടെ കറ പല്ലിൽ പറ്റിപ്പിടിക്കാനും കാരണമാകുന്നു.ചായ, കാപ്പി പോലുള്ള പാനീയങ്ങൾ കുടിച്ച ഉടനെ വായ കഴുകുക, കോള പോലെ അസിഡിറ്റിയുള്ള പാനീയങ്ങൾ കുടിച്ച ഉടനെ പല്ല് തേക്കാതിരിക്കുക, തണുത്ത സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുമ്പോൾ സ്ട്രോ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് പല്ലിൽ കറ വരുന്നത് ഒരുപരിധി വരെ തടയാം.The post ചായ, കാപ്പി, കോള; നിങ്ങളുടെ പല്ലിലെ കറയ്ക്ക് പിന്നിലെ വില്ലൻ ഇവയിൽ ഏതാണെന്നറിയാം.. appeared first on Kairali News | Kairali News Live.