സി പി ഐ എം തിരുവനന്തപുരം ജില്ല സെക്രട്ടറിയായി അഡ്വ. വി ജോയ് തുടരും. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലാണ് വി ജോയിയെ മാറ്റി താൽകാലിക ചുമതല എ എ റഹീമിന് നൽകിയത്. ഇന്ന് ചേർന്ന് സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളാണെന്ന് വി ജോയിയെ സെക്രട്ടറി സ്ഥാനത്ത് തുടരാൻ ഐകകണ്ഠേന തെരഞ്ഞെടുത്തത്. സെക്രട്ടറി തെരഞ്ഞെടുപ്പ് എന്ന രൂപത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് എന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു.ALSO READ: മെമ്മറി കാര്‍ഡ് പരിശോധനയിലെ എസ്ഐടി അന്വേഷണ ആവശ്യം; കേസ് കേൾക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറിഇത് വളരെ സാധാരണ രീതിയിലുള്ള ഒരു നടപടിക്രമം മാത്രമാണ്. സമ്മേളനം തെരഞ്ഞെടുത്ത സെക്രട്ടറിമാർ വിവിധ കാരണങ്ങളാൽ വിവിധ സന്ദർഭങ്ങളിൽ സെക്രട്ടറി ചുമതല താൽകാലികമായി ഒഴിയുകയും തിരികെ ചുമതലയിൽ പ്രവേശിക്കുന്നതും സ്വാഭാവിക നടപടി മാത്രമാണ്. ഇത് സംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ തെറ്റിദ്ധാരണജനകമാണ് എന്ന് .സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.രതീന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ, കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ എന്നിവർ പങ്കെടുത്തു.The post സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി അഡ്വ. വി ജോയ് തുടരും appeared first on Kairali News | Kairali News Live.