കോളേജ് വിദ്യാർഥികളെയും കയ്യൊഴിഞ്ഞു; സൗജന്യ പഠനപദ്ധതി നടപ്പിലാക്കില്ലെന്ന് സൂചന നൽകി മന്ത്രി റോജി എം ജോൺ

Wait 5 sec.

കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഓർഡിനറിയിൽ മാത്രം നൽകി സ്ത്രീകളെ പറ്റിച്ചതിന് പിന്നാലെ യുഡിഎഫ് സർക്കാർ കോളേജ് വിദ്യാർഥികളെയും കൈയൊ‍ഴിയുന്നതായി സൂചന. കോളേജ് വിദ്യാർഥികള്‍ക്കായുള്ള സൗജന്യ പഠന പദ്ധതി നടപ്പിലാക്കില്ലെന്ന് സൂചന നൽകിയിരിക്കുകയാണ് മന്ത്രി റോജി എം ജോൺ.കോളേജ് വിദ്യാർഥികള്‍ക്ക് സൗജന്യ പഠനം എന്നത് മുൻ സർക്കാരിന്റെ പദ്ധതി ആണെന്നും അവസാന ബജറ്റിൽ ആർക്കും എന്തും പറഞ്ഞു പോകാം എന്നുമാണ് പദ്ധതി സംബന്ധിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകിയത്. ഇതോടെ പദ്ധതി സർക്കാർ നടപ്പിലാക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.ALSO READ: തൃശൂരിൽ ബിജെപി നേതാവ് ഭാര്യയെ മർദിച്ച സംഭവം: സഹായം അഭ്യർഥിച്ചിട്ടും മന്ത്രി ഒ ജെ ജനീഷ് സഹായിച്ചില്ലെന്ന് യുവതിഅതേസമയം കോളേജ് വിദ്യാർഥിനികൾക്കുള്ള 1000 രൂപ സ്കോളർഷിപ്പ് നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞബന്ധമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അതിന്റെ പ്രാരഭ നടപടികളിലേക്ക് കടന്നിട്ടുണ്ട് എന്നും ഈ അധ്യായന വർഷം മുതൽ തന്നെ പദ്ധതി നടപ്പിലാക്കും എന്നും മന്ത്രി അറിയിച്ചു.The post കോളേജ് വിദ്യാർഥികളെയും കയ്യൊഴിഞ്ഞു; സൗജന്യ പഠനപദ്ധതി നടപ്പിലാക്കില്ലെന്ന് സൂചന നൽകി മന്ത്രി റോജി എം ജോൺ appeared first on Kairali News | Kairali News Live.