ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നാല് വർഷ ബിരുദം, ബി എഫ് എ, ഡിപ്ലോമ പഠിക്കാൻ അവസരം. 2026-27 അക്കാദമിക വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് വർഷ ബിരുദ സമ്പ്രദായത്തിൽ മൂന്ന് വർഷ ബിരുദം, നാല് വർഷ ഓണേഴ്സ് ബിരുദം, നാല് വർഷ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെ ബിരുദം പൂർത്തിയാക്കാനാണ് അവസരമൊരുങ്ങുന്നത്.മൂന്നാം വർഷത്തെ പഠനത്തിന് ശേഷം എക്‌സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്തി കോഴ്സ് പൂർത്തിയാക്കി മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് വർഷ ബിരുദം നേടാം. നാല് വർഷം പഠനം പൂർത്തിയാക്കുന്നവർക്ക് നാല് വർഷ ഓണേഴ്സ് ബിരുദം ലഭിക്കും. നാലാംവർഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രൊജക്ട് പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കും.നാല് വർഷ ബിരുദംസംസ്‌കൃതം സാഹിത്യം, സംസ്‌കൃതം-വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം-ജനറൽ, സംഗീതം, ഡാൻസ് – ഭരതനാട്യം, ഡാൻസ്- മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഉറുദു, ഫിലോസഫി. ബി എസ് ഡബ്ല്യു (സോഷ്യൽ വർക്ക്) എന്നിവയാണ് നാല് വർഷ ബിരുദ പ്രോഗ്രാമുകൾ. ഇവ മൈനർ ബിരുദ പ്രോഗ്രാമുകളായും തിരഞ്ഞെടുക്കാൻ അവസരമുണ്ട്.ക്യാമ്പസുകളും വിഷയങ്ങളുംകാലടി മുഖ്യ ക്യാമ്പസ്: സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം- ന്യായം, സംസ്‌കൃതം- ജനറൽ, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബി എസ് ഡബ്ല്യു), സംഗീതം, ഡാൻസ്- ഭരതനാട്യം, ഡാൻസ്- മോഹിനിയാട്ടം.തിരുവനന്തപുരം: സംസ്‌കൃതം ന്യായം, സംസ്‌കൃതം- വേദാന്തം, ഫിലോസഫിപന്മന: സംസ്‌കൃതം- വേദാന്തം, മലയാളംകൊയിലാണ്ടി: സംസ്‌കൃതം- വേദാന്തം, സംസ്‌കൃതം-ജനറൽ, സംസ്‌കൃതം- സാഹിത്യം, ഹിന്ദി,തിരൂർ: സംസ്‌കൃതം വ്യാകരണം, ഹിസ്റ്ററി, സോഷ്യൽ വർക്ക് (ബി എസ് ഡബ്ല്യു)പയ്യന്നൂർ: സംസ്‌കൃതം- സാഹിത്യം, മലയാളം, സോഷ്യൽ വർക്ക് (ബി എസ് ഡബ്ല്യു)ഏറ്റുമാനൂർ: സംസ്‌കൃതം സാഹിത്യം, ഹിന്ദിസംസ്‌കൃത വിഷയങ്ങളിൽ ബിരുദ പഠനത്തിന് (മേജർ) പ്രവേശനം നേടുന്ന മുഴുവൻ പേർക്കും പ്രതിമാസം 500 രൂപ സ്കോളർഷിപ്പ് നൽകും.യോഗ്യത, പ്രായം, ഫീസ്പ്ലസ്ടു/വൊക്കേഷനൽ ഹയർ സെക്കൻഡറി/തത്തുല്യം. നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് ലാറ്ററൽ എൻട്രിയുണ്ട്. മറ്റൊരു യു ജി പ്രോഗ്രാം പൂർത്തിയാക്കിയവർക്കും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം.പ്രായം: ജനറൽ/എസ് ഇ ബി സി വിഭാഗക്കാർക്ക് ജനുവരി ഒന്നിന് 23 വയസ്സും എസ് സി/എസ് ടി വിഭാഗക്കാർക്ക് 25 വയസ്സുമാണ്.അപേക്ഷാ ഫീസ്: ഓരോ കേന്ദ്രത്തിലെ ഓരോ പ്രോഗ്രാമിനും ജനറൽ/എസ് ഇ ബി സി വിഭാഗക്കാർക്ക് 60 രൂപയും എസ് സി/എസ് ടി വിഭാഗക്കാർക്ക് 30 രൂപ യുമാണ്.ബി എഫ് എസ്‌പെഷ്യലൈസേഷൻ: പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ (കാലടി മുഖ്യകേന്ദ്രം).യോഗ്യത: പ്ലസ്ടു/ വൊക്കേഷനൽ ഹയർ സെക്കൻഡറി/തത്തുല്യം.പ്രായം: ജനറൽ വിഭാഗക്കാർക്ക് ഈ മാസം ഒന്നിന് 22 വയസ്സും എസ് സി/എസ് ടി വിഭാഗക്കാർക്ക് 24 വയസ്സുമാണ്.തിരഞ്ഞെടുപ്പ്: അഭിരുചി നിർണയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.അപേക്ഷാ ഫീസ്: ഓരോ കേന്ദ്രത്തിലെ ഓരോ പ്രോഗ്രാമിനും ജനറൽ/എസ് ഇ ബി സി വിഭാഗക്കാർക്ക് 60 രൂപയും എസ് സി/എസ് ടി വിഭാഗക്കാർക്ക് 30 രൂപയുമാണ്.ഡിപ്ലോമആയുർവേദ പഞ്ചകർമ ആൻഡ് ഇന്റർനാഷനൽ സ്പാ തെറാപ്പി. ആകെ 20 സീറ്റ്.ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ പഠിപ്പിക്കുന്ന കോഴ്സിന് ഒരു വർഷമാണ് കാലാവധി.പ്ലസ്ടു/വൊക്കേഷനൽ ഹയർ സെക്കൻഡറി/തത്തുല്യമാണ് യോഗ്യത. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.ശാരീരിക ക്ഷമത, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് കാലാവധി: നാല് വർഷം. പ്രായം: ഈ മാസം ഒന്നിന് 17-35 നും ഇടയിൽ.അപേക്ഷാ ഫീസ്: ജനറൽ/എസ് ഇ ബി സി വിഭാഗക്കാർക്ക് 320 രൂപയും എസ് സി/എസ് ടി വിഭാഗക്കാർക്ക് 160 രൂപയുമാണ്.അപേക്ഷസർവകലാശാല വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഈ മാസം 15. വിശദവിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.