കുവൈത്ത്; ഹിജ്‌റ പുതുവത്സര അവധി പ്രഖ്യാപിച്ച് കുവൈത്ത് മന്ത്രി സഭ

Wait 5 sec.

കുവൈത്ത് സിറ്റി|കുവൈത്തിൽ ഹിജ്‌റ വർഷാരംഭം പുതുവത്സര അവധി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ചേർന്ന കുവൈത്ത് മന്ത്രി സഭയുടേതാണ് തീരുമാനം. ഇത് പ്രകാരം ഈ ദുൽഹിജ്ജമാസം 29ദിവസം ആണെങ്കിൽ 2026ജൂൺ 16 ചൊവ്വഴ്ച്ച കുവൈത്തിലെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. ഇതനുസരിച്ചു ജൂൺ 17ബുധനാഴ്ച മുതൽ പ്രവർത്തി ദിവസം പുനരാരംഭിക്കുകയും ചെയ്യും.അതേസമയം ദുൽഹിജ്ജ മാസം 30 തികച്ചാൽ സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും ജൂൺ 17,18 തീയതികളിൽ തുടർച്ചയായി രണ്ടു ദിവസം അവധി ലഭിക്കുകയും ജൂൺ 21 മുതൽ പ്രവർത്തി ദിവസം പുനരാരംഭിക്കുകയും ചെയ്യും. എന്നാൽ മാസപ്പിറവി ദർശനത്തിന്റെ അടിസ്ഥാനത്തിൽ ദുൽഹിജ്ജ മാസത്തിന്റെ ദൈർഘ്യം സ്ഥിരീകരിച്ച ശേഷമായിരിക്കും ഗവൺമെന്റ് സ്ഥാപനങ്ങളുടെ അവധിയുമായി ബന്ധപ്പെട്ട അന്തിമ തീയതികൾ പ്രഖ്യാപിക്കുക എന്നും മന്ത്രാലയം അറിയിച്ചു.അത്യാവശ്യ സേവനങ്ങൾ ചെയ്യുന്ന പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങൾ പൊതു താൽപര്യവും സേവനങ്ങളുടെ തുടർച്ചയും പരിഗണിച്ച് അവരവരുടെ അവധി ക്രമീകരണങ്ങൾ ബന്ധപ്പെട്ട അധികാരികൾ മുഖേന തീരുമാനിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിപ്പിൽ പറയുന്നു.Content Highlights:The Kuwait Cabinet has announced official public holidays for government ministries and institutions to mark the Hijri New Year. The exact holiday dates depend on the sighting of the crescent moon which determines the length of Dhu al-Hijjah. Essential service sectors will adjust their schedules through respective authorities to maintain uninterrupted public services.