ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വിൽപനക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രാലയം. റീട്ടെയിൽ പമ്പുകളിൽ നിന്ന് ഒരു വ്യക്തിക്കോ വാഹനത്തിനോ 200 ലിറ്ററിൽ കൂടുതൽ ഹൈ സ്പീഡ് ഡീസൽ നൽകരുതെന്നാണ് നിർദേശം. റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് വ്യവസായ, വാണിജ്യ, സ്ഥാപന ഉപഭോക്താക്കൾ ഇന്ധനം വാങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആണ് ഇന്ധന വിൽപ്പനയും കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നത്. റീട്ടെയിൽ പമ്പുകളിൽ നിന്ന് ഒരു ഉപഭോക്താവിനോ വാഹനത്തിനോ ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ നൽകാവൂ എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൻ്റെ നിർദേശം. റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് വ്യവസായ, വാണിജ്യ, സ്ഥാപന ഉപഭോക്താക്കൾ വൻതോതിൽ ഇന്ധനം വാങ്ങുന്നത് കേന്ദ്രസർക്കാർ വിലക്കിയിട്ടുണ്ട്.ALSO READ: കോളേജ് വിദ്യാർഥികളെയും കയ്യൊഴിഞ്ഞു; സൗജന്യ പഠനപദ്ധതി നടപ്പിലാക്കില്ലെന്ന് സൂചന നൽകി മന്ത്രി റോജി എം ജോൺവ്യാവസായിക, വാണിജ്യ ആവശ്യങ്ങൾക്കായി ഇന്ധനം വാങ്ങുന്നവർ അവരുടെ സ്വന്തം കൺസ്യൂമർ പമ്പുകളോ പ്രത്യേക ബൾക്ക് സെയിൽ പോയിന്റുകളോ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് പുതിയ നിർദേശം. 90 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. കരുതൽ ശേഖരം കുറയുന്നതും നിയന്ത്രണം ഏർപ്പെടുത്താൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.റീട്ടെയിൽ പമ്പുകളിൽ നിന്ന് വാങ്ങുന്ന ഇന്ധനം മറിച്ചുവിൽക്കാരുതെന്നും നിർദേശമുണ്ട്. പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, ഇന്ധനം വഴിതിരിച്ചുവിടൽ എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകും. നിയമം ലംഘിക്കുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരം നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.The post 200 ലിറ്ററിൽ കൂടുതൽ ഹൈ സ്പീഡ് ഡീസൽ നൽകരുത്; ഇന്ധനവിൽപനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം appeared first on Kairali News | Kairali News Live.