ബിജെപി നേതാവ് ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച സംഭവം; മന്ത്രി ഒ ജെ ജനീഷ് ഇടപെടാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാഹ‍‌ർമെന്ന് കെ വി അബ്ദുൾ ഖാദർ

Wait 5 sec.

ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ. ആർ. ശ്രീകുമാർ ഭാര്യയെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ മന്ത്രി ഒ ജെ ജനീഷിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ.പരാതിക്കാരിക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിൽ മന്ത്രി ഇടപെടാതിരുന്ന അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും യുവതിക്ക് സഹായം നൽകിയില്ല എന്ന് മാത്രമല്ല, പരാതി അവഗണിക്കുകയും ചെയ്തെന്നുമാണ് അബ്ദുൾ ഖാദർ പറയുന്നത്. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ കോൺ-ബിജെപി ഡീലിൻ്റെ ഭാഗമായാണ് ജനീഷ് വിജയിച്ചതെന്നും അതുകൊണ്ടാണ് വിഷയത്തിൽ ഇടപെടാതിരുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്.കഴിഞ്ഞ ദിവസമാണ് ശ്രീകുമാറിനെതിരെ പരാതിയുമായി ഭാര്യ പ്രിയങ്ക രം​ഗത്തുവന്നത്.സംഭവത്തിൽ മന്ത്രി ഒ ജെ ജനീഷിനെതിരെ പ്രിയങ്കയും പരാതി ഉന്നയിച്ചിട്ടുണ്ട്.മർദനം നേരിട്ട താൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ചികിത്സ നൽകാതെ ഡോക്ടർ മടക്കി അയച്ചു എന്നും ഇക്കാര്യം മന്ത്രിയെ പരാതിയായി അറിയിച്ചെങ്കിലും യാതൊരു സഹായവും ലഭിച്ചില്ലെന്നുമാണ് പ്രിയങ്ക പറയുന്നത്.also read:തൃശൂരിൽ ബിജെപി നേതാവ് ഭാര്യയെ മർദിച്ച സംഭവം: സഹായം അഭ്യർഥിച്ചിട്ടും മന്ത്രി ഒ ജെ ജനീഷ് സഹായിച്ചില്ലെന്ന് യുവതിതാലൂക്ക് ആശുപത്രിയിലെ ഡോക്ടർ ചികിത്സ നൽകാതെ മടങ്ങിപ്പോകാൻ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. പലവിധ കാരണങ്ങളുടെ പേരിൽ മുൻപും ശ്രീകുമാർ തന്നെ മർദ്ദിച്ചിട്ടുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. അമ്മയുടെയും സഹോദരന്റെയും ചികിത്സാ ആവശ്യങ്ങൾക്കായി ആശുപത്രിയിൽ പോയതിന്റെ പേരിലാണ് കഴിഞ്ഞദിവസം മർദിച്ചതെന്നും പ്രിയങ്ക പറയുന്നു.പരാതിയുമായി മുന്നോട്ടുപോകുമെന്ന് പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവായ ശ്രീകുമാർ തന്നെ പലതവണ മർദിച്ചിട്ടുണ്ടെന്നും തല ഭിത്തിയിൽ വരെ ഇടിക്കാൻ ശ്രമിച്ചതായും ഇവർ പരാതിയിൽ ആരോപിച്ചു.The post ബിജെപി നേതാവ് ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച സംഭവം; മന്ത്രി ഒ ജെ ജനീഷ് ഇടപെടാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാഹ‍‌ർമെന്ന് കെ വി അബ്ദുൾ ഖാദർ appeared first on Kairali News | Kairali News Live.