വടകരയിലെ നിക്ഷേപ തട്ടിപ്പ്; ജീവനൊടുക്കിയ ഇബ്രാഹിമിന്റെ താമസസ്ഥലം പരിശോധിച്ച് അന്വേഷണ സംഘം

Wait 5 sec.

യുഡിഎഫ് നിയന്ത്രണത്തിലുള്ള വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിമിൻ്റെ താമസസ്ഥലം അന്വേഷണ സംഘം പരിശോധിച്ചു. വടകര ജില്ല ആശുപത്രി പരിസരത്തെ താമസ സ്ഥലത്താണ് അന്വേഷണ സംഘം എത്തിയത്. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും നിക്ഷേപങ്ങൾ സംബന്ധിച്ച പരിശോധന തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു.നിക്ഷേപിച്ച തുക ലഭിക്കാത്തതിനെ തുടർന്ന് സൊസൈറ്റിയുടെ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുധീരൻ കുമാറിൻ്റെ വീട്ടിലെത്തി മരിച്ച ഇബ്രാഹിം വടകര ടൗണിലാണ് താമസിച്ചിരുന്നത്. ഇവിടെയാണ് കേസ് അന്വേഷിക്കുന്ന ജില്ല ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം നടത്തിയത്. കോടികളുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ അന്വേഷണം ഇഴയുന്നെന്ന പരാതിക്കിടയിലാണ് പരിശോധന. ഇബ്രാഹിം ലോഡ്‌ജിൽ സൂക്ഷിച്ച ബാങ്ക് രേഖകളും പൊലീസ് കണ്ടെത്തി. ബന്ധുക്കളും പരിശോധന സ്ഥലത്ത് ഉണ്ടായിരുന്നു. പൂട്ട് തകർത്താണ്പരിശോധിച്ചത് പണം ലഭിക്കാത്തതിൻ്റെ മാനസിക പ്രയാസത്തിലാണ് പിതാവ് മരിച്ചതെന്ന് മകൻ അനസ് പറഞ്ഞു.also read:വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ 73കാരിയെ രക്ഷപ്പെടുത്തി അ​ഗ്നിശമനസേന, സംഭവം കൊല്ലത്ത്അതേസമയം, ക്രൈംബ്രാഞ്ച് സ്ഥാപനം സീൽ ചെയ്തിരിക്കുകയാണ്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സൊസൈറ്റിയിൽ പരിശോധന നടത്തി അന്വേഷണവിധേയമായി അടച്ചുപൂട്ടിയത്. പരിശോധനയിൽ നിക്ഷേപങ്ങൾ സംബന്ധിച്ച രേഖകളും കരാർ വിവരങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.The post വടകരയിലെ നിക്ഷേപ തട്ടിപ്പ്; ജീവനൊടുക്കിയ ഇബ്രാഹിമിന്റെ താമസസ്ഥലം പരിശോധിച്ച് അന്വേഷണ സംഘം appeared first on Kairali News | Kairali News Live.