റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ശക്തമായ പൊടിക്കാറ്റ് തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.റിയാദ്, കിഴക്കൻ പ്രവിശ്യ, മദീന, തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, ഹായിൽ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റിന് സാധ്യതയുള്ളത്.കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവരും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.ശക്തമായ പൊടിക്കാറ്റിന് പുറമെ, രാജ്യത്തിന്റെ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മലയോര മേഖലകളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ഔദ്യോഗിക ചാനലുകൾ വഴിയുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസും ആവശ്യപ്പെട്ടിട്ടുണ്ട്.The post സൗദിയിലെ ഈ പ്രദേശങ്ങളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത; ഉയർന്ന പ്രദേശങ്ങളിൽ മഴ appeared first on Arabian Malayali.