കനത്ത് പെയ്ത് കാലവർഷം; ശക്തമായ നീരൊഴുക്കിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

Wait 5 sec.

കാലർഷം ശക്തമാവുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് അറിയിച്ചു.ശക്തമായ നീരൊഴുക്കിനെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനാലും, ഇന്ന് (08.06.2026) രാവിലെ 8 മണിക്ക് അരുവിക്കര ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 40 സെന്റീമീറ്റർ ഉൾപ്പടെ, ആകെ 80 സെന്റീമീറ്റർ) തുറക്കുമെന്ന്. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു.ALSO READ; സംസ്ഥാനത്ത് കാലവർഷം ശക്തമാവുന്നു; ഇന്ന് ഈ ജില്ലകളിൽ മഴ കനക്കുംഅതേ സമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കാലവർഷം ശക്തമാവുന്നതിനാൽ 14 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ കാസർ​​ഗോഡ്, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 11 ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.വരുന്ന രണ്ടു ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലയ്ക്കും മലയോരമേഖലയ്ക്കും പ്രത്യേക ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.The post കനത്ത് പെയ്ത് കാലവർഷം; ശക്തമായ നീരൊഴുക്കിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും appeared first on Kairali News | Kairali News Live.