താമരശ്ശേരി ചുരം ഒൻപതാം വളവിൽ യുവാവിന് പെരുപാമ്പിൻ്റെ കടിയേറ്റു. കൽപ്പറ്റ സ്വദേശി ആസാദ് (28)നാണ് പെരുമ്പാമ്പിന്റെ കടിയേറ്റത്. റോഡിൻ്റെ മറുവശത്തേക്ക് പോകാൻ ശ്രമിച്ച പാമ്പ് റോഡിനു നടുവിൽ നിന്നും മാറാതെ കിടന്നതിനാൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.ഈ അവസരത്തിൽ പാമ്പിനെ മാറ്റുന്നതിനായി ശ്രമിച്ച സമയത്താണ് കടിയേറ്റത്. പാമ്പിനെ മാറ്റുന്നതിനായി പാമ്പിൻ്റെ ദേഹത്ത് കൈ കൊണ്ട് പിടിച്ച സമയത്ത് കടിയേൽക്കുകയായിരുന്നു. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.also read; വർക്കലയിൽ വിനോദസഞ്ചാരിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം, ആക്രമണം നടത്തിയത് ഐഎൻടിയുസി നേതാക്കൾപാമ്പ് പിന്നീട് ഇഴഞ്ഞ് റോഡിൻ്റെ എതിർവശത്തേക്ക് നീങ്ങി. കൽപ്പറ്റയിൽ നിന്നും ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് കാറിൽ ഭക്ഷണം കഴിക്കാൻ വരികയായിരുന്ന ആസാദ് കാറിൽ നിന്നും ഇറങ്ങി പാമ്പിനെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.The post താമരശേരി ചുരത്തിൽ യുവാവിന് പെരുമ്പാമ്പിന്റെ കടിയേറ്റു appeared first on Kairali News | Kairali News Live.