സിപിഐഎമ്മിനെതിരായ ആരോപണത്തിൽ കോൺ​ഗ്രസ് വിശദീകരണം നൽകണം; ഇന്ത്യ മുന്നണി യോഗം ഇന്ന് ദില്ലിയിൽ

Wait 5 sec.

ഏറെ നിർണായകമായ ഇന്ത്യ മുന്നണി യോഗം ഇന്ന് ദില്ലിയിൽ. യോഗത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങൾ ഉണ്ടാകും. കോൺഗ്രസിൻ്റെ സമീപനത്തിൽ സഖ്യകക്ഷികൾക്ക് കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി കേരളത്തിലെ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് ഉയർത്തിയ സിപിഐഎം ബിജെപി ഡീൽ ആരോപണത്തിൽ വിശദീകരണം തേടി മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ രണ്ട് ദിവസമായിട്ടും കോൺഗ്രസ് നേതൃത്വം ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.സിപിഐഎം ജനറൽ സെക്രട്ടറിക്ക് പകരം രാജസഭ എംപി ജോൺ ബ്രിട്ടാസ് സിപിഐഎം പ്രതിനിധി ആയി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. എംഎ ബേബി കത്തിൽ ഉന്നയിച്ച കര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ജോൺ ബ്രിട്ടാസ് എംപിയും ഉന്നയിക്കും. കോൺഗ്രസ് സമീപനത്തിലെ അതൃപ്തി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ യോഗത്തിൽ നേരിട്ട് എത്തി അറിയിക്കും. ജാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസ് സമീപനത്തിൽ കടുത്ത അതൃപ്തിയിൽ ആണ്.also read; ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറി; ചെറുതോണിയിൽ വ്യാപാരിയെ വെട്ടി പരുക്കേൽപ്പിച്ചുജാർഖണ്ഡിൽ സഖ്യ കക്ഷി ആയിരുന്നിട്ട് പോലും കൂടിയാലോചന ഇല്ലാതെ രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ആണ് അതൃപ്തിക്ക് കാരണം. തമിഴ്നാട്ടിൽ കാലുമാറിയകോൺഗ്രസ് നിലപാടിനെ തുടർന്ന് ഡിഎംകെ ഇന്നത്തെ യോഗം ബഹിഷ്ക്കരിക്കും. കോൺഗ്രസുമായി സഹകരിച്ചു സഖ്യത്തിന് ഇല്ലെന്നാണ് ആംആദ്മി നിലപാട്. അതെ സമയം ഡിഎംകെയുമായി ചർച്ച നടത്തണമെന്നും എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണം എന്നുമാണ് അഖിലേഷ് യാദവിൻ്റെ നിലപാട്.The post സിപിഐഎമ്മിനെതിരായ ആരോപണത്തിൽ കോൺ​ഗ്രസ് വിശദീകരണം നൽകണം; ഇന്ത്യ മുന്നണി യോഗം ഇന്ന് ദില്ലിയിൽ appeared first on Kairali News | Kairali News Live.