ലബീബഇന്ന് ജൂൺ 8, ലോക സമുദ്ര ദിനം. നമുക്കറിയാം നമ്മുടെ ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനത്തിലധികം ഭാഗവും സമുദ്രങ്ങളാണ്. മനുഷ്യ ജീവിതത്തിൽ സമുദ്രങ്ങളുടെ പ്രാധാന്യം വാക്കുകൾക്കും അപ്പുറമാണ്. ഈ മഹാത്ഭുതത്തെ ഓർമിക്കാനും സംരക്ഷിക്കാനുമാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ജൂൺ 8 ന് ലോക സമുദ്ര ദിനമായി ആചരിക്കുന്നത്.1992-ൽ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിൽ കാനഡ ഗവൺമെന്റാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടു വെച്ചത്. പിന്നീട് 2008-ലാണ് യു.എൻ ഈ ആശയം ഔദ്യോഗികമായി അംഗീകരിച്ചത്. നമുക്കറിയാം, ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് സമാനതകളില്ലാത്ത പങ്കു വഹിക്കുന്നവയാണ് സമുദ്രങ്ങൾ. എന്നാൽ, ഈ സമുദ്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ബോധവൽക്കരണം നടത്തുക എന്നതാണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നതിനു പിന്നിലെ ലക്ഷ്യം.‘നാം അറിഞ്ഞ ലോകത്തിനപ്പുറം, സമുദ്രവുമായി ഒരു പുതിയ കൂട്ടുകെട്ട്’ എന്നതാണ് ഈ വർഷത്തെ സമുദ്രദിനത്തിന്റെ ആശയം. നമ്മുടെ ജീവനും ശ്വാസത്തിനും ആധാരമായ സമുദ്രങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നാം ഓരോരുത്തർക്കും ഉണ്ട്.നാം ശ്വസിക്കുന്ന ഓക്സിജന്റെ പകുതിയിലധികം ഉത്പാദിപ്പിക്കുന്നത് സമുദ്രത്തിലെ ഫൈറ്റോപ്ലാങ്ക്ടണുകൾ പോലുള്ള സസ്യപ്ലവകങ്ങളാണ്. അതായത് മനുഷ്യ ജീവനുകളുടെ നിലനിൽപ്പ് തന്നെ സമുദ്രങ്ങളെ ആശ്രയിച്ചാണെന്ന്. കൂടാതെ, മനുഷ്യൻ പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ വലിയൊരു ഭാഗം ആഗിരണം ചെയ്യുന്നതും ജലാശയങ്ങളാണ്.എന്നാൽ, മനുഷ്യർ ചെയ്യുന്ന പല പ്രവർത്തികളും സമുദ്രങ്ങളെ നശിപ്പിക്കുകയാണ്. പ്ലാസ്റ്റിക് അവശിഷ്ട്ടങ്ങൾ അടക്കം നിരവധി മാലിന്യങ്ങളാണ് പ്രതിവർഷം കടലിലും മറ്റും കൊണ്ടുതള്ളുന്നത്. ഇത് ജലാശയങ്ങളിൽ ജീവിക്കുന്ന ജീവികളുടെ നിലനില്പിനെയും പ്രതികൂലമായി ബാധിക്കുന്നു. ഇത് ഒടുവിൽ മനുഷ്യരിലേക്ക് തന്നെയാണ് എത്തിച്ചേരുക. ഫാക്ടറി അവശിഷ്ടങ്ങളും രാസവസ്തുക്കളും നമ്മുടെ സമുദ്രങ്ങളെ കൊല്ലുന്ന മറ്റു ഘടകങ്ങളാണ്.ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സമുദ്രങ്ങൾ നേരിടുന്ന മറ്റൊരു പ്രധാന ഭീഷണികളാണ്. താപനില വലിയ തോതിൽ ഉയരുമ്പോൾ കടലിലെ വെള്ളവും ചൂടുപിടിക്കുന്നുണ്ട്. ഇത് സമുദ്രത്തിലെ പവിഴപ്പുറ്റുകളുടെ നാശത്തിനും കാരണമാകുന്നു. സമുദ്ര താപനിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ സമുദ്രനിരപ്പ് ഉയരാനും കാരണമാകുന്നുണ്ട്.നമ്മുടെ ജീവന്റെ ആധാരമായ സമുദ്രങ്ങളെ സംരക്ഷിക്കുക എന്നത് കേവലം പരിസ്ഥിതി പ്രവർത്തകരുടെ മാത്രം ഉത്തരവാദിത്തമല്ല. മറിച്ച് നാം ഓരോരുത്തരുടേയും ആവശ്യമാണ്.നമ്മുടെ കടൽത്തീരങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കുക, പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക, അവ കടലിലും മറ്റും കൊണ്ടുതള്ളാതിരിക്കുക, ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ പുഴകളിലേക്കും കടലിലേക്കും ഒഴുക്കാതിരിക്കുക എന്നിവയെല്ലാം നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. സമുദ്രങ്ങൾ സംരക്ഷിക്കപെടുമ്പോൾ മാത്രമാണ് മനുഷ്യനും ഈ ഭൂമിയിൽ നിലനിൽപ്പുള്ളൂ എന്നോർക്കുക.The post കടലിനെ അടുത്തറിയാം, സമുദ്രങ്ങളെ കാക്കാം; ജൂൺ 8 ലോക സമുദ്ര ദിനം appeared first on Kairali News | Kairali News Live.