ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറിയെന്നാരോപിച്ച് ചെറുതോണിയിൽ വ്യാപാരിക്ക് നേരെ ആക്രമണം. ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ സംഘം വെട്ടി പരിക്കേൽപ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ഒരു സംഘം ആളുകൾ ചെറുതോണിയിലെ ജിൻസിന്റെ വ്യപര സ്ഥാപനത്തിലേക്ക് എത്തിയത്. സംഘം ജിൻസിന്റെ കാലിൽ വെട്ടി പരിക്കേൽപ്പിച്ചു.സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട് നടപടികളുടെ ഭാഗമായി ലഹരി മാഫിയ സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ജിൻസ് ജോൺ പോലീസിന് കൈമാറിയെന്ന സംശയത്തെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ ലഹരി-ക്രിമിനൽ സംഘങ്ങളെ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതും അക്രമത്തിനു കാരണമായി.also read; എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ, സംഭവം പത്തനംതിട്ടയിൽചെറുതോണി മേഖലയിൽ ലഹരി വ്യാപനവും വിവിധ ക്രിമിനൽ പ്രവർത്തനങ്ങളും നടത്തി വരുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ ഇടുക്കി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലഹരി മാഫിയക്കെതിരെ വിവരങ്ങൾ കൈമാറുന്നവരെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ആക്രമണമാണോ ഇതെന്ന് ഉൾപ്പെടെ എല്ലാ വശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.The post ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറി; ചെറുതോണിയിൽ വ്യാപാരിയെ വെട്ടി പരുക്കേൽപ്പിച്ചു appeared first on Kairali News | Kairali News Live.