സംഘപരിവാറിന്റെ നേതാവായ നരേന്ദ്രമോദിയെ ആശ്ലേഷിക്കാൻ യാതൊരു മടിയുമുണ്ടായില്ലേ? രാഹുൽ ​ഗാന്ധിയെ വിമർശിച്ച് എ എ റഹീം എംപി

Wait 5 sec.

രാഹുൽ ​ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് എ എ റഹീം എം പി. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ താൻ തയ്യാറാകില്ലെന്ന രാഹുൽ ​ഗാന്ധിയുടെ പരാമർശം പുറത്തുവന്നതിനുപിന്നാലെയാണ് റഹീമിന്റെ വിമർശനം. പിണറായി വിജയനുമായി രാഷ്ട്രീയ പോരാട്ടം നിലവിലുണ്ടെന്നാണ് രാഹുൽ ​ഗാന്ധി പ്രസം​ഗത്തിനിടയിൽ പറഞ്ഞത്. നരേന്ദ്രമോദിയെ ഊഷ്മളമായി ആശ്ലേഷിക്കാൻ താങ്കൾക്ക് യാതൊരു മടിയുമുണ്ടായില്ലേയെന്നാണ് റഹീം എം പി ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.also read:മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചുഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം“എനിക്ക് പിണറായി വിജയനെ കെട്ടിപ്പിടിക്കാനാകില്ല. അദ്ദേഹവുമായി സജീവമായ ഒരു രാഷ്ട്രീയ പോരാട്ടം നിലവിലുണ്ട്.”— രാഹുൽ ഗാന്ധി ​അപ്പോൾ നിങ്ങൾ നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതോ?​ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന, കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ തീറെഴുതിക്കൊടുക്കുന്ന, സംഘപരിവാറിന്റെ നേതാവാണ് നരേന്ദ്ര മോദി.ആ നരേന്ദ്ര മോദിയെ ഊഷ്മളമായി ആശ്ലേഷിക്കാൻ താങ്കൾക്ക് യാതൊരു മടിയുമുണ്ടായില്ല!!!​എന്നാൽ, ഫാസിസത്തിനെതിരെ നിലപാട് എടുക്കുന്ന , മതേതരത്വത്തിന് വേണ്ടി പോരാടുന്ന,നിങ്ങൾക്കൊപ്പം ‘ഇന്ത്യ’ പൊളിറ്റിക്കൽ ബ്ലോക്കിലുള്ള ഒരു പ്രമുഖ പാർട്ടിയുടെ സമുന്നതനായ നേതാവിനെ ആശ്ലേഷിക്കാൻ താങ്കൾക്ക് ഒരിക്കലും കഴിയില്ല എന്ന് പറയുന്നതിന്റെ രാഷ്ട്രീയ യുക്തി എന്താണ്???The post സംഘപരിവാറിന്റെ നേതാവായ നരേന്ദ്രമോദിയെ ആശ്ലേഷിക്കാൻ യാതൊരു മടിയുമുണ്ടായില്ലേ? രാഹുൽ ​ഗാന്ധിയെ വിമർശിച്ച് എ എ റഹീം എംപി appeared first on Kairali News | Kairali News Live.