രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് എ എ റഹീം എം പി. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ താൻ തയ്യാറാകില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം പുറത്തുവന്നതിനുപിന്നാലെയാണ് റഹീമിന്റെ വിമർശനം. പിണറായി വിജയനുമായി രാഷ്ട്രീയ പോരാട്ടം നിലവിലുണ്ടെന്നാണ് രാഹുൽ ഗാന്ധി പ്രസംഗത്തിനിടയിൽ പറഞ്ഞത്. നരേന്ദ്രമോദിയെ ഊഷ്മളമായി ആശ്ലേഷിക്കാൻ താങ്കൾക്ക് യാതൊരു മടിയുമുണ്ടായില്ലേയെന്നാണ് റഹീം എം പി ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.also read:മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചുഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം“എനിക്ക് പിണറായി വിജയനെ കെട്ടിപ്പിടിക്കാനാകില്ല. അദ്ദേഹവുമായി സജീവമായ ഒരു രാഷ്ട്രീയ പോരാട്ടം നിലവിലുണ്ട്.”— രാഹുൽ ഗാന്ധി അപ്പോൾ നിങ്ങൾ നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതോ?ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന, കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ തീറെഴുതിക്കൊടുക്കുന്ന, സംഘപരിവാറിന്റെ നേതാവാണ് നരേന്ദ്ര മോദി.ആ നരേന്ദ്ര മോദിയെ ഊഷ്മളമായി ആശ്ലേഷിക്കാൻ താങ്കൾക്ക് യാതൊരു മടിയുമുണ്ടായില്ല!!!എന്നാൽ, ഫാസിസത്തിനെതിരെ നിലപാട് എടുക്കുന്ന , മതേതരത്വത്തിന് വേണ്ടി പോരാടുന്ന,നിങ്ങൾക്കൊപ്പം ‘ഇന്ത്യ’ പൊളിറ്റിക്കൽ ബ്ലോക്കിലുള്ള ഒരു പ്രമുഖ പാർട്ടിയുടെ സമുന്നതനായ നേതാവിനെ ആശ്ലേഷിക്കാൻ താങ്കൾക്ക് ഒരിക്കലും കഴിയില്ല എന്ന് പറയുന്നതിന്റെ രാഷ്ട്രീയ യുക്തി എന്താണ്???The post സംഘപരിവാറിന്റെ നേതാവായ നരേന്ദ്രമോദിയെ ആശ്ലേഷിക്കാൻ യാതൊരു മടിയുമുണ്ടായില്ലേ? രാഹുൽ ഗാന്ധിയെ വിമർശിച്ച് എ എ റഹീം എംപി appeared first on Kairali News | Kairali News Live.