ന്യൂസ്‌ക്ലിക്കിനും അതിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്തയ്ക്കും എതിരായ ഇ ഡി എഫ്ഐആർ റദ്ദാക്കിയ ദില്ലി ഹൈക്കോടതി വിധി സ്വാഗതം ചെയ്തു സിപിഐഎം പൊളിറ്റ് ബ്യൂറോ. രാഷ്ട്രീയ പകപോക്കലിനായി സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരായ ശക്തമായ മുന്നറിയിപ്പാണ് ഹൈക്കോടതി വിധി.അധികാരത്തിലുള്ളവരേയും അവരെ പിന്തുണയ്ക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങളെയും ചോദ്യം ചെയ്യുന്ന ന്യൂസ്‌ക്ലിക്ക് പോലുള്ള മാധ്യമങ്ങൾ വലിയ ആക്രമണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു വർഷം നീണ്ടുനിന്ന കർഷക സമരം ഉൾപ്പെടെയുള്ള ജനകീയ പോരാട്ടങ്ങൾ നിർഭയമായി റിപ്പോർട്ട് ചെയ്തതാണ് ന്യൂസ്‌ക്ലിക്കിനെതിരെ കെട്ടിച്ചമച്ച കേസുകൾ ഉണ്ടാകാൻ കാരണമെന്നും സിപിഐ(എം) വിലയിരുത്തി. ഇതിന്റെ ഭാഗമായാണ് പ്രബീർ പുർകായസ്തയ്‌ക്കെതിരെ കടുത്ത യുഎപിഎ ചുമത്തിയതും ദീർഘകാലം ജയിലിലടച്ചതും.ALSO READ: ഷിംലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ പൊലീസ് അതിക്രമം: നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തുവിമർശനാത്മകമായ പത്രപ്രവർത്തനത്തെ ലക്ഷ്യമിടാനും വിയോജിപ്പുകളെ അടിച്ചമർത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയായിരുന്നു ഈ കേസുകൾ എന്ന് തുടക്കം മുതലേ വ്യക്തമായിരുന്നു. ന്യൂസ്‌ക്ലിക്കിനെതിരെയുള്ള ഇഡി കേസ് നിയമനടപടികളുടെ നഗ്നമായ ദുരുപയോഗം ആണെന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. പത്രസ്വാതന്ത്ര്യത്തിന്റെയും പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളുടെയും വിജയമാണിതെന്ന് വിശേഷിപ്പിച്ച പൊളിറ്റ് ബ്യൂറോ, ന്യൂസ്‌ക്ലിക്കിനും പ്രബീർ പുർകായസ്തയ്ക്കും എതിരെ ചുമത്തിയിട്ടുള്ള മറ്റെല്ലാ കേസുകളും അടിയന്തിരമായി റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.The post ന്യൂസ്‌ക്ലിക്ക് വിധി: കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ താക്കീതെന്ന് സിപിഐഎം appeared first on Kairali News | Kairali News Live.