മൈഗ്രൈൻ മാറാൻ സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ പൊടികൈകളും പരീക്ഷിക്കാൻ വരട്ടെ! വിദഗ്ധർ പറയുന്നത് കേൾക്കാം..

Wait 5 sec.

മൈഗ്രൈൻ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ ഉണ്ട് നമുക്ക് ചുറ്റും. സഹിക്കാനാവാത്ത തലവേദയും, ഓക്കാനം, ശബ്ദവും വെളിച്ചവും അസഹനീയമായി തോന്നുക, കാഴ്ചവൈകല്യം തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ മൈഗ്രൈൻ കാരണമാവാറുണ്ട്. മൈഗ്രൈനിനെ മറികടക്കാം എന്ന രീതിയിൽ ഒരുപാട് വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എന്നാൽ ഇവയെല്ലാം നിങ്ങളുടെ മൈഗ്രൈനിനെ അകറ്റാൻ സഹായിക്കുമോ? നമുക്ക് നോക്കാം..സോഷ്യൽ മീഡിയയിൽ കാണുന്ന ഇത്തരം പൊടികൈകൾ ഒന്നും നിങ്ങളുടെ മൈഗ്രൈനിന് ഒരു പരിഹാരമാവില്ല എന്നാണ് വിദഗ്ധർ പറയുന്നത്. മൈഗ്രൈനിന്റെ ലക്ഷണങ്ങൾക്ക് താത്കാലിക ആശ്വാസം നൽകാൻ മാത്രമേ ഇത്തരം പൊടികൈകളെ കൊണ്ട് സാധിക്കു. മൈഗ്രൈൻ പൂർണമായും മാറില്ലെങ്കിലും ചില ഹാക്കുകൾ ഇതിന്റെ ബുദ്ധിമുട്ടുകളെ ചെറുക്കാൻ സഹായിക്കും. എന്നാലും ഇത് ഒരു ശാശ്വത പരിഹാരമല്ലെന്ന് ഓർക്കണം.മൈഗ്രൈൻ തടുക്കാൻ ചിലർ നാവിനടിയിൽ ഒരു നുള്ള് ഉപ്പ് വെക്കാറുണ്ട്. എന്നാൽ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ചൂടുവെള്ളത്തിൽ കാൽ ഇട്ടുവെക്കുന്നതും മൈഗ്രൈനിനെ ഇല്ലാതാക്കുമെന്നതിന് യാതൊരു തെളിവും ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.Also Read: ഷി​ഗെല്ല: വ്യക്തതയില്ലാതെ ആരോ​ഗ്യ വകുപ്പ്; മന്ത്രി പറഞ്ഞത് 38 കുട്ടികളെന്ന്, ചികിത്സിയിൽ 58 കുട്ടികൾപുരികത്തിൽ ഹെയർ ക്ലിപ്പ് വെക്കുന്നത് മൈഗ്രൈൻ തടയാനുള്ള ഒരു ഹാക്കായിട്ട് പലരും ചെയ്യാറുണ്ട്. ഇത് ദീർഘകാലത്തേക്കുള്ള പരിഹാരമല്ലെങ്കിലും താത്കാലിക ആശ്വാസം പലർക്കും നൽകുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. 5/10 മാർക്കാണ് അവർ ഈ ഹാക്കിന് നൽകുന്ന മാർക്ക്.തലയിൽ ഐസ് പാക്ക് വെക്കുന്നത് ഒരു പരിധി വരെ ആശ്വാസം നൽകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. രക്തക്കുഴലുകളെ ചുരുക്കുകയും ആ ഭാഗം മരവിപ്പിക്കുകയും ചെയ്യുന്നതിനാൽ ഇത്.വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കിൽ യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ നേരില്‍ കണ്ട് ഉപദേശം തേടുക.The post മൈഗ്രൈൻ മാറാൻ സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ പൊടികൈകളും പരീക്ഷിക്കാൻ വരട്ടെ! വിദഗ്ധർ പറയുന്നത് കേൾക്കാം.. appeared first on Kairali News | Kairali News Live.