കാസർഗോഡ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച വൈകുന്നേരം രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ടുപേർ ട്രെയിനിടിച്ച് മരിച്ചു. രണ്ട് മണിക്കൂറിന്റെ ഇടവേളയിലാണ് അപകടങ്ങൾ നടന്നത്. മൊഗ്രാൽ സ്വദേശി ഉമേശൻ, മഞ്ചേശ്വരം കീർത്തേശ്വര സ്വദേശി മനീഷ് എന്നിവരാണ് മരിച്ചത്.വൈകുന്നേരം 6.30 നാണ് ഉമേശൻ ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കിയത്. പിന്നീട് രാത്രി 8.45 ഓടെ ഭിന്നശേഷിക്കാരനായ മനീഷ് അപകടത്തിൽപ്പെട്ടു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മനീഷിനെ ട്രെയിൻ തട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു.ALSO READ: മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മണിക്കൂറിനിടെ രണ്ടുപേർ ട്രെയിനിടിച്ച് മരിച്ചുരണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം നടപടികൾക്കായി മംഗൽപാടി സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മഞ്ചേശ്വരം പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.Two Killed in Separate Train Accidents Near Manjeshwaram Railway Station Within Two Hours.ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യയ്ക്കുള്ള ചിന്തകള്‍ നിങ്ങള്‍ക്കുണ്ടെങ്കിൽ വിദഗ്ധരുടെ സഹായം തേടാവുന്നതാണ്. ടോള്‍ഫ്രീ നമ്പർ: 1056, 0471-2552056The post മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മണിക്കൂറിനിടെ രണ്ടുപേർ ട്രെയിനിടിച്ച് മരിച്ചു appeared first on Kairali News | Kairali News Live.