അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം: 11 കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Wait 5 sec.

കാബൂള്‍| അഫ്ഗാനിസ്താനിലെ ഖോസ്റ്റ്, കുനാര്‍, പക്തിക എന്നീ പ്രവിശ്യകളില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ കുട്ടികളാണ്. 14 പേർക്ക് പരുക്കേറ്റതായും  ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് പാകിസ്താന്‍ സൈന്യം അഫ്ഗാനിസ്താന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് സിവിലിയന്മാരുടെ വീടുകള്‍ക്ക് നേരെ ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ കുട്ടികളെ കൂടാതെ ഒരു പ്രായമായ വ്യക്തിയും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.അയല്‍രാജ്യങ്ങള്‍ തമ്മില്‍ തുടരുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ ആക്രമണം. ഫെബ്രുവരി അവസാനം മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലുകളില്‍ നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പാകിസ്താന്‍ നേരത്തെ അഫ്ഗാനിസ്താനില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടിയായി അഫ്ഗാനിസ്താനും അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പാക് വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്.അതേസമയം, കുനാര്‍, ഖോസ്റ്റ്, പക്തിക എന്നീ പ്രവിശ്യകളില്‍ നടന്നതായി താലിബാന്‍ ആരോപിക്കുന്ന വ്യോമാക്രമണ വാര്‍ത്തകളോട് പാകിസ്താന്‍ ഭരണകൂടമോ സൈന്യമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്.Content Highlights:Pakistan military forces launched airstrikes in Afghanistan’s Khost, Kunar, and Paktika provinces. The bombardment targeted civilian homes and resulted in the deaths of 13 individuals, including 11 children. The Taliban claimed the attack, but Pakistan authorities have not officially responded.