ഇന്ത്യയിൽ ആദ്യമായി ഹൃദയമിടിപ്പിന്റെ താളപിഴവുകൾക്കുള്ള പൾസ്ഡ്ഫീൽഡ് അബ്ലേഷൻ ചികിത്സയുമായി കോഴിക്കോട് എം ഐ സി സി

Wait 5 sec.

ലോകത്ത്ഏറ്റവും അധികം ആളുകളെ ബാധിച്ചുകൊണ്ടിരിക്കുന്ന ഹൃദയമിടിപ്പ് സംബന്ധമായ പ്രധാനപ്പെട്ട ഒരു രോഗാവസ്ഥയാണ് ഏട്രിയൽ ഫിബ്രുലേഷൻ. ഹൃദയം വേഗത്തിലും ക്രമരഹിതമായും മിടിക്കുന്ന ഒരു അവസ്ഥയാണ് ഇത്. നെഞ്ചിടിപ്പ്, ശ്വാസതടസ്സം, ക്ഷീണം എന്നീ ലക്ഷണങ്ങൾ ഇത് മൂലം നമുക്ക് അനുഭവപ്പെടാം. സ്ട്രോക്ക് അഥവാ പക്ഷാഘാതം സംഭവിക്കുന്നതിന്റെ മുഖ്യകാരണം ഹൃദയത്തിലെ ഈതാള പിഴവാണ്.ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചു മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ അവസ്ഥയിലേക്ക്ത് ഇത് നമ്മെകൊണ്ട് എത്തിച്ചേക്കാം. ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് കാർഡിയോളജിയിലെ ഏറ്റവും അതിനൂതന ചികിത്സാരീതി ആണ് പൾസ്ഡ്ഫീൽഡ് അബ്ലേഷൻ(PFA).കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക്  സെന്ററിലെ സീനിയർ കാർഡിയോളജിസ്റ്റ് & ഇലക്ട്രോ ഫിസിയോളജിസ്റ്റ് ഡോക്ടർ  അരുൺ ഗോപിയുടെ നേതൃത്വ ത്തിൽ ആണ്  ഇന്ത്യയിൽ തന്നെ ആദ്യമായി ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.ഹൃദ്രോഗ ചികിത്സാരംഗത്ത് ഒരു പുതുവിപ്ലവം സൃഷ്ടിച്ചേക്കാവുന്ന പൾസ്ഡ്ഫീൽഡ്അബ്ലേഷൻ(PFA)എന്ന ഈ അതിനൂതന ചികിത്സാരീതി ഇന്ത്യയിൽ അവതരിച്ച ആദ്യദിവസം തന്നെ കേരളത്തിൽ  കോഴിക്കോട് കൊണ്ടുവരുകയും ഒറ്റദിവസം കൊണ്ട് മൂന്ന് ഹൃദ്രോഗികളിൽ അതി വിജയകരമായിപൂർത്തിയാക്കുകയും ചെയ്തതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മെട്രോ മെഡ്ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ പിപി മുഹമ്മദ് മുസ്തഫ പറഞ്ഞു.Content Highlights:Metromed International Cardiac Center in Kozhikode has introduced Pulsed Field Ablation PFA for treating atrial fibrillation. Led by senior cardiologist Dr Arun Gopi the hospital successfully performed the advanced procedure on three patients. This marks the first time this revolutionary cardiac treatment has been conducted in India.