സെക്രട്ടറിയേറ്റിലെ മാധ്യമ വിലക്കിനേയും മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെയും വിമർശിച്ച് മാധ്യമപ്രവർത്തകൻ മേഘനാഥ് എൻഇയുടെ ഫേസ്ബുക് പോസ്റ്റ്. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ രാപ്പകൽ അത്യദ്ധ്വാനം ചെയ്ത മാധ്യമങ്ങൾ, തങ്ങളുടെ ഭരണം വന്നപ്പോൾ വാക്കുകൾ കിട്ടാതെ ഉഴറുന്ന കാഴ്ചയാണിപ്പോൾ കാണുന്നതെന്ന് മേഘനാഥ് പറഞ്ഞു. ഏഷ്യനെറ്റ് ഇപ്പോഴും പിണറായിയെ തിന്ന് ജീവിക്കുന്നതു കൊണ്ട് പ്രശ്നമില്ലെന്നും പക്ഷെ മറ്റു മാധ്യമങ്ങൾ ഒക്കെ ഭാഷാപരമായ വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മാധ്യമങ്ങൾ വിമർശിച്ച പല കാര്യങ്ങൾക്ക് നേരെയും ഇപ്പോൾ അവർ കണ്ണടയ്ക്കുന്നതിനെയും മേഘനാഥ് തുറന്നുകാട്ടി. മന്ത്രി മന്ദിരങ്ങൾ ഇപ്പോൾ “മോടിപിടിപ്പിക്കുന്നില്ല”വെറും അറ്റകുറ്റപ്പണി മാത്രം. പിണറായി വിജയൻ്റെ ഹെലികോപ്റ്റർ പെട്ടെന്ന് പൊലീസിൻ്റെ ഹെലികോപ്റ്ററാവുന്നു. പിണറായി കാലത്തെ “മാധ്യമവിലക്ക് ” ഇപ്പോൾ “ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം”, പണ്ട് ആന കൊന്നാൽ “സർക്കാരിൻ്റെ വീഴ്ച്ച”, ഇപ്പോൾ “ആനക്കലിയാണെന്നും അദ്ദേഹം വിമർശിച്ചു.Also Read: ഉന്നതവിദ്യാഭ്യാസ മേഖലയിൽ വീണ്ടും ഗവർണറുടെ ഇടപെടൽപാമ്പിനെ ചവിട്ടിയാൽ അത് കടിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയെയും ആരോഗ്യമേഖലയിലെ വീഴ്ചയ്ക്ക് നേരെ കണ്ണടയ്ക്കുന്ന മാധ്യമങ്ങളെയും അദ്ദേഹം വിമർശിച്ചു.The post ‘സതീശനെ മുഖ്യമന്ത്രിയാക്കാൻ രാപ്പകൽ അധ്വാനം ചെയ്ത മാധ്യമങ്ങൾ വാക്കുകൾ കിട്ടാതെ ഉഴറുന്നു’; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ ഫേസ്ബുക് പോസ്റ്റ് appeared first on Kairali News | Kairali News Live.