തിരുവനന്തപുരം | സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ഡി ജി പിക്കും സൈബര്‍ പോലീസിനും പരാതി നല്‍കി എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. തന്റെ പേരും ചിത്രവും ഉപയോഗിച്ചുള്ള വ്യാജ പ്രചാരണത്തിനെതിരെയും സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പരാതി നല്‍കിയിട്ടുണ്ട്.വ്യാജവും മാനഹാനി ഉണ്ടാക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായാണ് പരാതി. തന്റെ വ്യക്തിപരമായ സത്‌പേരിനും സാമൂഹിക പ്രതിച്ഛായക്കും കടുത്ത രീതിയില്‍ ദോഷം സംഭവിച്ചതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓപറേഷന്‍ തൂഫാന്റെ പേരില്‍ തനിക്കെതിരെ വ്യാജ പോസ്റ്റര്‍ നിര്‍മിച്ചു. ഇത് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചു. പി എസ് സി ചോദ്യപേപ്പര്‍ ചോര്‍ത്തി പാസായെന്ന വ്യാജ പ്രചാരണം വരെ നടത്തിയെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.രണ്ട് പരാതികളാണ് ആലപ്പുഴ ജില്ലാ സൈബര്‍ ക്രൈം പോലീസില്‍ നല്‍കിയിട്ടുള്ളത്.