മലയാളത്തിൽ ഇറങ്ങിയ എക്കാലത്തേയും മികച്ച സിനിമായാണ് തിളക്കം. അതിൽ ഹരിശ്രീ അശോകൻ്റേയും കൊച്ചിൻ ഹനീഫയുടേയും മികച്ച ഒരു കോമഡി സീനുണ്ട്. അളവെടുക്കാൻ നിൽക്കുന്ന ഹരിശ്രീ അശോകനോട് ഉപ്പൂറ്റഇ വരെയുള്ള ട്രൗസർ മതിയെന്നാണ് പറയുന്നത്. അ‍തായത് ട്രൗസർ എന്ന് മാത്രമേ പേരുള്ളു സാധനം പാൻ്റ് തന്നെ അതാണ് ഇപ്പോൾ കേരളത്തിലെ മാധ്യമങ്ങളുടെ അവസ്ഥ.വലതു പക്ഷം അധികാരത്തിൽ എത്തിയപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ അവരുടെ വാക്കുകളെല്ലാം മാറ്റി. അവരുടെ വാക്കുകൾ അടങ്ങിയ പുസ്തകം മാറ്റി എഴുതി. ഇടതുപക്ഷത്തെ തകർക്കാനായി മനപ്പൂർവം എഴുതിയ പലവാക്കുകളും വലതുപക്ഷത്തിന് വേണ്ടി വളരെ മൃദുവായാണ് ഉപയോഗിക്കുന്നത്. മന്ത്രി മന്ദിരങ്ങൾക്ക് കോടികൾ ചെലവാക്കി മാറ്റങ്ങൾ വരുത്തുമ്പോൾ അത് അറ്റകുറ്റ പണിയായി. എന്നാൽ അന്ന് ചെറിയ ചില പണികൾ അതിൽ ഇതിലും കുറഞ്ഞ തുകയ്ക്ക് ചെയ്തപ്പോൾ അത് മോഡിപിടിപ്പിക്കലായി.Also read: പാലാ യുഡിഎഫിൽ പൊട്ടിത്തെറി; ആത്മാഭിമാനം പണയപ്പെടുത്തി തുടരാൻ താത്പര്യമില്ലെന്ന് ബിനു പുളിക്കക്കണ്ടംമാധ്യമ വിലക്ക് മാറി മാധ്യമ നിയന്ത്രണമായി. അന്ന് പിണറായിയുടെ ഹെലികോപ്റ്റ എന്ന് ഉപയോഗിച്ചിരുന്ന മാധ്യമങ്ങൾ ഇപ്പോൾ പൊലീസിൻ്റെ ഹെലികോപ്റ്റർ എന്നാക്കി. അങ്ങനെ എന്തെല്ലാം മാറ്റങ്ങളാണ് മാധ്യമങ്ങൾ തന്നെ വരുത്തിയത്. ഇത് സംബന്ധിച്ച് അഡ്വ കെ പ്രേം കുമാർ എം എൽ എ യുടെ വലിയ മാറ്റമാണ് നാട്ടിൽ എന്ന ഫേസ് ബുക്ക് പോസ്റ്റും ശ്രദ്ധ പിടിച്ചു പറ്റുകയാണ്.The post ‘ട്രൗസറല്ല ഉപ്പൂറ്റി വരെയുള്ള പാൻ്റ്’; വലതുപക്ഷത്തിന് മാധ്യമങ്ങൾ കൊടുക്കുന്ന പ്രിവിലേജുകൾ; വൈറലായി അഡ്വ. പ്രേം കുമാർ എംഎൽഎ യുടെ പോസ്റ്റും appeared first on Kairali News | Kairali News Live.