കോൺഗ്രസ് വാഗ്ദാനം ചെയ്ത കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര പാളുന്നു. എല്ലാ കെഎസ്ആർടിസി ബസുകളിലും യാത്ര സൗജന്യമാകില്ലെന്ന് മുഖ്യമന്ത്രി വി ‍ഡി സതീശൻ വ്യക്തമാക്കി. ഓർഡിനറി ബസുകളിൽ മാത്രമാണ് സൗജന്യയാത്രയ്ക്ക് അനുമതിയുള്ളത്.ജൂൺ 15 മുതൽ പ്രായവ്യത്യാസമോ ട്രാൻസ്ജെൻഡർ വ്യത്യാസമോ ഇല്ലാതെ ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രിയദർശിനി എന്നാണ് പദ്ധതിയ്ക്ക് പേര് നൽകിയിരിക്കുന്ന്.ഒരു മാസം 70 കോടിയോളം ബാധ്യതയാണ് സർക്കാരിന് വരിക. ഒരു വർഷം 800 കോടി കെഎസ്ആർടിസിക്ക് വരുമാനക്കുറവും വരും. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.എന്നാൽ എല്ലാ കെഎസ്ആർടിസികളിലും എല്ലായിടത്തും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ഒരുക്കുമെന്ന് പറഞ്ഞാണ് വി ഡി സതീശൻ അധികാരത്തിലേറിയത്. എന്നാൽ ആ വാക്ക് മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരുപോലെയല്ല ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നത്. ഇതിലൊന്നും കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മലബാർ മേഖലയിൽ 28% ഓർഡിനറി ബസുകൾ മാത്രമാണുള്ളതെന്ന് വാർത്താ സമ്മേളനത്തിൽ വി ഡി സതീശൻ തന്നെ സമ്മതിച്ചതാണ്.ALSO READ: ‘ട്രൗസറല്ല ഉപ്പൂറ്റി വരെയുള്ള പാൻ്റ്’; വലതുപക്ഷത്തിന് മാധ്യമങ്ങൾ കൊടുക്കുന്ന പ്രിവിലേജുകൾ; വൈറലായി അഡ്വ. പ്രേം കുമാർ എംഎൽഎ യുടെ പോസ്റ്റുംഅതേസമയം ധവള പത്രത്തിൽ എഐ ഉപയോഗിച്ചെന്ന മുൻ മന്ത്രി തോമസ് ഐസകിന്റെ പരാമർശത്തിലും വി ഡി സതീശൻ പ്രതികരിച്ചു. എഐ ഉപയോഗിച്ചിട്ടില്ലെന്നും എഐ ഉപയോഗിച്ചാൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇനിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രഹസ്യ സ്വഭാവുമുള്ള സർക്കാർ രേഖകളെ എഐ ഉപയോഗിച്ച് വിശകലനം ചെയ്യുന്നതിലെ അപകടത്തെ കുറിച്ചായിരുന്നു ഡോ. തോമസ് ഐസക് നേരത്തെ ആശങ്ക അറിയിച്ചത്.The post പാളുന്ന ഗ്യാരണ്ടി: സൗജന്യയാത്ര കെഎസ്ആർടിസി ഓർഡിനറി ബസിൽ മാത്രം, ധവളപത്രത്തിൽ എഐ ഉപയോഗിച്ചാൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.