അടുക്കളയിലെ സിങ്ക് അടയുന്നതും ലീക്ക് ആകുന്നതും ഒട്ടുമിക്ക വീടുകളിലെയും കാഴ്ചയാണ്. ഇത് വലിയ തലവേദനയാണ് ഉണ്ടാക്കാറ്. വൃത്തിയില്ലാത്ത അന്തരീക്ഷത്തിൽ ജോലി ചെയ്യേണ്ടി വരാനും ഇടയ്ക്കിടെ അത് ക്ലീൻ ചെയ്യാനും വീട്ടുകാർ നിർബന്ധിതരാകുന്നു.സിങ്കിലെ വെള്ളം പോകാതെ അടഞ്ഞുകിടക്കുക, ദുർഗന്ധം വരിക, വെള്ളം ചോർന്നിറങ്ങുക തുടങ്ങിയവയാണ് സ്ഥിരം കണ്ടുവരുന്ന പ്രശ്നങ്ങൾ. ഭക്ഷണാവശിഷ്ടങ്ങൾ, എണ്ണയും കൊഴുപ്പും മറ്റു അവശിഷ്ടങ്ങൾ എന്നിവ പൈപ്പിൽ കുടുങ്ങികിടക്കുന്നതാണ് ഇതിന് പ്രധാന കാരണം. സിങ്കിനും ടൈലിനും ഇടയിൽ ഗ്യാപ്പ് വരുമ്പോഴാണ് വെള്ളം ചോർന്നിറങ്ങുന്ന പ്രശ്നം അനുഭവപ്പെടുന്നത്.ഒരു ചെറിയ സ്ട്രെയ്നർ ഉപയോഗിക്കുന്നത് അവശിഷ്ടങ്ങളും മറ്റും അടഞ്ഞുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കാൻ സഹായിക്കും, ചെറിയ ലീക്ക് കണ്ടാൽ പോലും ഉടൻ സീലിങ് ചെയ്യുക.Also Read: കറി ഇല്ലെങ്കിലെന്താ ? ലഞ്ച് ബോക്സിലേക്ക് ചപ്പാത്തിക്ക് പകരം ഇനി ഇത് മതിസിങ്കിന് ലീക്ക് ഉണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം. ലീക്ക് കണ്ടെത്തിയാൽ ഉടനെ പരിഹരിക്കാൻ ശ്രമിക്കുക. ഭക്ഷണാവശിഷ്ടങ്ങൾ ഒന്നും ഒരിക്കലും സിങ്കിൽ ഇടാതിരിക്കുക. ആഴചയിൽ ഒരിക്കലെങ്കിലും ഇളം ചൂടുവെള്ളം സിങ്കിൽ ഒഴിക്കുക.ഇത് പൈപ്പിൽ എന്തെങ്കിലും അടിഞ്ഞിട്ടുണ്ടെങ്കിൽ അത് കളയാനും എണ്ണയും കൊഴുപ്പും ഇല്ലാതാക്കാനും സഹായിക്കും.The post അടുക്കളയിലെ സിങ്കിന് ലീക്കുണ്ടോ? എങ്കിൽ ഈ മുൻകരുതലുകൾ എടുക്കുന്നതാണ് നല്ലത് appeared first on Kairali News | Kairali News Live.