കൊല്ലം ചവറ തെക്കും ഭാഗത്ത് അടച്ച് പൂട്ടിയ എൽപി സ്കൂൾ പുതിയ കെട്ടിടം നിർമ്മിച്ച് തുറക്കുമെന്ന് സ്കൂൾ മാനേജർ. നടപടി കൈരളി ന്യൂസ് നൽകിയ വാർത്തയെ തുടർന്ന്. യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത അധ്യാപകരാണ് സ്കൂൾ ഈ ഗതിയാവാൻ ഒരു കാരണമെന്ന് സ്കൂൾ മാനേജർ അഡ്വ രാജൻ പിള്ള കൈരളി ന്യൂസിനോട് പറഞ്ഞു.യുഡിഎഫ് സർക്കാരിൻ്റെ ഇരുണ്ടകാലം വീണ്ടും ഓർമിപ്പിച്ച് വിദ്യാർഥികളെ കിട്ടാതെ പൂട്ടിയ സ്കൂൾ വീണ്ടും തുറക്കാൻ നടപടി എടുക്കുമെന്ന് വടക്കുംഭാഗം NSS കരയോഗ ഭാരവാഹിയും സ്കൂൾ മാനേജരും കൈരളി ന്യൂസിനോട് പറഞ്ഞു. മന്ത്രി ഷിബു ബേബി ജോണുമായി സംസാരിച്ചിട്ടുണ്ടെന്നും പുതിയ കെട്ടിടം നിർമ്മിക്കാൻ 80 ലക്ഷം രൂപ സമാഹരിക്കുമെന്നും മാനേജർ രാജൻ പിള്ള പറഞ്ഞു.also read; ഡീൻ കുര്യാക്കോസ് എംപിയെ അനുകൂലിച്ച് പോസ്റ്റിട്ടു; കോൺഗ്രസ് പ്രവർത്തകനെതിരെ അസഭ്യവർഷവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്കൊല്ലം ചവറ ഉപജില്ലയിലെ വടക്കും ഭാഗം എൻഎസ്എസ് എൽപി സ്കൂളാണ് പൂട്ടാൻ കാരണങ്ങൾ കാലോചിതമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കാത്തതും, ആത്മാർത്ഥത ഇല്ലാത്ത അധ്യാപകരുമാണെന്നും സ്കൂൾ മാനേജർ രാജൻ പിള്ള കുറ്റപ്പെടുത്തി. വടക്കുംഭാഗം എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്‌കൂളിൽ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിൽ ഒരു വിദ്യാർഥിപോലും ഉണ്ടായിരുന്നില്ല.The post കൊല്ലത്ത് അടച്ച് പൂട്ടിയ എൽപി സ്കൂൾ പുതിയ കെട്ടിടം നിർമ്മിച്ച് തുറക്കാൻ തീരുമാനം; നടപടി കൈരളി വാർത്തയെ തുടർന്ന് appeared first on Kairali News | Kairali News Live.