അഫ്ഗാന് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം

Wait 5 sec.

അഫ്ഗാന് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന് വിജയം. ധരംശാലയിൽ കനത്തെ മഴയെ തുടർന്ന് മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. 195 റൺസ് പിന്തുടർന്ന ഇന്ത്യ 22.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.95 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 22.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 66 പന്തില്‍ പുറത്താവാതെ 84 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നേരത്തെ, റഹ്മാനുള്ള ഗുര്‍ബാസിന്റെ വെടിക്കെട്ട് (51 പന്തില്‍ 102) സെഞ്ചുറിയാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.also read; ഇത് ഞാനിങ്ങെടുക്കുവാ; കെയ്നിന്റേയും ബെല്ലിങ്ഹാമിന്റേയും ബൂട്ടുകൾ കാണാനില്ല, ഇം​ഗ്ലണ്ട് ടീമിൽ നടന്നത് വൻ മോഷണംഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. ഗില്ലിനൊപ്പം 46 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി രോഹിത് ശര്‍മ (16) ആദ്യം മടങ്ങി. ആറാം ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു രോഹിത്. പിന്നീട് ഗില്‍ – ഇഷാന്‍ കിഷന്‍ (22 പന്തില്‍ 34) സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 13-ാം ഓവറില്‍ കിഷനെ ബൗള്‍ഡാക്കുകയായിരുന്നു താരം. തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ക്കാവട്ടെ (12) അവസരം മുതലാക്കാന്‍ സാധിച്ചില്ല. ഇതോടെ മൂന്നിന് 142 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ കെ എല്‍ രാഹുലിന്റെ (19 പന്തില്‍ പുറത്താവാതെ 39) ഇന്നിംഗ്‌സ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. ഗില്ലിനൊപ്പം 53 ചേര്‍ക്കാന്‍ രാഹുലിന് സാധിച്ചു. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഗില്‍ രണ്ട് സിക്‌സും 11 ഫോറും നേടി.The post അഫ്ഗാന് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം appeared first on Kairali News | Kairali News Live.