ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതിനൊന്നാം ഉറൂസ് മൂബാറക് നാളെ സമാപിക്കും

Wait 5 sec.

മഞ്ചേശ്വരം |  മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പ്പിയും, സമസ്ത കേന്ദ്ര മുശാവറ അംഗവും, നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ നാലു ദിവസം നീണ്ടുനിന്ന പതിനൊന്നാമത് ഉറൂസ് മുബാറക് നാളെ സമാപിക്കും.ഇന്ന് രാവിലെ 7 മണിക്ക് അലുംനി മീറ്റ് നടന്നു. 10മണിക്ക് നടന്ന പ്രസ്ഥാനിക സംഗമം മൂസല്‍ മദനി അല്‍ ബിശാറയുടെ അധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബര്‍കട്ട വിഷയാവതരണം നടത്തി. വൈകിട്ട് 7 മണിക്ക് നടന്ന ജല്‍സത്തു തിദ്കാര്‍ സംഗമത്തില്‍ സമസ്ത ഉപാദ്യക്ഷന്‍ അമീനുശരീഅ: സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സയ്യിദ് അഷ്റഫ് അസ്സഖാഫ് ആദൂരിന്റെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശവറ അംഗം എ. പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉല്‍ഘാടനം ചെയ്തു. ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര പ്രഭാഷണം നടത്തി. സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് മശ്ഹൂദ് തങ്ങള്‍ കൂറത്, സയ്യിദ് മുശ്താഖ് തങ്ങള്‍ ചട്ടകല്ല്, സയ്യിദ് അബ്ദുസ്സലാം തങ്ങള്‍ ദുര്‍ഗിപളള, സയ്യിദ് ശിഹാബുദീന്‍ തങ്ങള്‍ മദക, സയ്യിദ് മിഹ്‌റാജ് തങ്ങള്‍, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറബ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എ. കെ. എം അഷ്റഫ് എം.എല്‍.എ, സുലൈമാന്‍ കരിവെള്ളൂര്‍, എം.എസ്.എം അബ്ദുറശിദ് സൈനി, മുഹമ്മദലി സഖാഫി അശ്അരിയ്യ, കെ.കെ.എം സഖാഫി സുരിബയല്‍, കെ.എം അബൂബക്കര്‍ സിദ്ധീഖ് മോണ്ടുഗോളി, അഷ്റഫ് സഅദി മല്ലൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.ഹസന്‍ സഅദി അല്‍ അഫ്‌ളലി സ്വാഗതവും ഹസ്സന്‍ കുഞ്ഞി നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ പത്തുമണിക്ക് മൗലിദ് മജിലിസ് നടക്കും. തുടര്‍ന്ന് അന്നദാനത്തോടുകൂടെ ഉറൂസ് മുബാറകിന് പരിസമാപ്തി കുറിക്കും.