ദുബൈ | യു എ ഇയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന കൊളംബോ ഗവര്‍ണ്ണര്‍ ഹാനി യൂസഫുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി. യൂസഫലിയുടെ ദുബൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോവിലും മറ്റ് പട്ടണങ്ങളിലും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ചയില്‍ ആരാഞ്ഞു. പ്രതിസന്ധികള്‍ അതിജീവിച്ച് മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ ശ്രീലങ്കയില്‍ കാണാന്‍ സാധിക്കുന്നതെന്ന് ഗവര്‍ണര്‍ ഹാനി യൂസഫ് പറഞ്ഞു. റീട്ടെയില്‍ മേഖലയില്‍ മികച്ച സാധ്യതകളാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ലുലു ഉന്നത ഉദ്യോഗസ്ഥരുടെ ഒരു ടീം അടുത്ത് തന്നെ ശ്രീലങ്ക സന്ദര്‍ശിക്കുമെന്ന് യൂസഫലി വ്യക്തമാക്കി. കൊളംബോയില്‍ നിലവില്‍ ലുലു ഗ്രൂപ്പിന് ഭക്ഷ്യ സംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രമുണ്ട്.യുഎഇയിലെ ശ്രീലങ്കന്‍ സ്ഥാനപതി ആരുഷ കുരായ്, മുന്‍ മുന്‍ സ്ഥാനപതി ഉദയ ഇന്ദ്രരത്‌ന, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലീം, ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് ഡയറക്ടര്‍ ഏ.വി. ആനന്ദ് റാം എന്നിവരും സംബന്ധിച്ചു