തൃശൂർ കോൺ​ഗ്രസിൽ തമ്മിലടി; ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി സെക്രട്ടറി

Wait 5 sec.

തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി ഡിസിസി സെക്രട്ടറി. തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെ സ്ഥാനത്തു നിന്നും മാറ്റണമെന്നാണ് പരാതി. കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് പരാതി നൽകിയത്.കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ നേരിൽകണ്ടാണ് ഷാജി ഇന്ന് പരാതി കൈമാറിയത്. തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഡിസിസിയുടെ ഭാഗത്തുനിന്നും വലിയ വീഴ്ച ഉണ്ടായിട്ടുള്ളതായി ഷാജി കോടങ്കണ്ടത്ത് പരാതിയിൽ പറഞ്ഞു.also read; സംഘപരിവാർ പരിപാടിയിൽ അതിഥിയായി കേരള വി.സി മോഹനൻ കുന്നുമ്മൽ; പങ്കെടുത്തത് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പരിപാടിയിൽജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ആനുപാതികമായ നേട്ടം തൃശ്ശൂരിൽ ഉണ്ടായില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും ഡിസിസിയുടെ പ്രവർത്തനങ്ങളിൽ പോരായ്മ ഉള്ളതായും പരാതിയിൽ ഷാജി കോടങ്കണ്ടത്ത് ആരോപിച്ചു.ഒല്ലൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ഷാജി കോൺഗ്രസിന്റെ ഒരു വിഭാഗത്തിലെ പിന്തുണ പിന്തുണയോടെയാണ് പരാതി നൽകിയത്. പുതുക്കാട് മണ്ഡലം സ്ഥാനാർത്ഥിയായിരുന്ന കെഎം ബാബുരാജും നേരത്തെ ഡിസിസി ക്കെതിരെ പരാതി നൽകിയിരുന്നു.The post തൃശൂർ കോൺ​ഗ്രസിൽ തമ്മിലടി; ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി സെക്രട്ടറി appeared first on Kairali News | Kairali News Live.