സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് കേരള സർവ്വകലാശാല വൈസ് ചാൻസലർ. മോഹൻ ഭാഗവതിന്റെ പരിപാടിയിലാണ് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്. തിരുവനന്തപുരം ഉദയ കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി.മോഹനൻ കുന്നുമ്മൽ പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ കൈരളിക്ക്. മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ RSS പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്. ‘സംഘപരിവാറിന്റെ നൂറു വർഷങ്ങൾ’ എന്നായിരുന്നു പരിപാടിയുടെ പേര്.also read; കൊല്ലത്ത് അടച്ച് പൂട്ടിയ എൽപി സ്കൂൾ പുതിയ കെട്ടിടം നിർമ്മിച്ച് തുറക്കാൻ തീരുമാനം; നടപടി കൈരളി വാർത്തയെ തുടർന്ന്2025 ജൂലൈയിൽ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിന് സസ്പെന്‍ഷന്‍ നൽകിയ സംഭവത്തിൽ മോഹനൻ കുന്നുമ്മലിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. ഗവര്‍ണര്‍ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നല്‍കിയതിനാണ് നടപടിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവിൽ പറഞ്ഞത്.സർവകലാശാലയിൽ സ്വകാര്യ സംഘടന പരിപാടിക്കായി തയ്യാറാക്കിയ പരിപാടിയിൽ ആർ എസ് എസ് ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാൻ രജിസ്ട്രാർ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു സസ്പെൻഷൻ.രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടി തള്ളിക്കളയുന്നുവെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രതികരിച്ചിരുന്നു. ഇതിന് വി സിക്ക് അധികാരമില്ല. ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് മുകളിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിന്‍ഡിക്കേറ്റിന് മാത്രമാണ് അധികാരമെന്നും ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.The post സംഘപരിവാർ പരിപാടിയിൽ അതിഥിയായി കേരള വി.സി മോഹനൻ കുന്നുമ്മൽ; പങ്കെടുത്തത് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പരിപാടിയിൽ appeared first on Kairali News | Kairali News Live.