പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി എം. ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അദാനി ഗ്രൂപ്പുമായി സതീശൻ മൾട്ടി-മില്യൺ ഡോളർ കരാറിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പോസ്റ്റിൽ പറയുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് മംഗലാപുരത്തെ പ്രമുഖ എൻ.ഡി.എ നേതാവ് ബി.എം. ഫറൂഖിന്റെ വസതിയിൽ വെച്ച് അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോർ ആൽവ്വയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. കർണ്ണാടക പി.സി.സി പോലും ഈ സന്ദർശനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് പോസ്റ്റിൽ പറയുന്നു.സ്വർണ്ണക്കടത്ത് കേസിൽ എസ്.ഐ.ടി ചോദ്യം ചെയ്ത റെജികുമാർ എന്ന വ്യക്തിക്കൊപ്പം ‘സഫ്രോൺ സ്ട്രോക്സ്’ എന്ന ചാർട്ടേഡ് വിമാനത്തിലാണ് സതീശൻ മംഗലാപുരത്തെത്തിയത്. ഈ വിമാനയാത്രയുടെ സെക്യൂരിറ്റി ക്ലിയറൻസ് സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും, ഈ യാത്രയുടെ ചിലവ് വഹിച്ചത് ആരാണെന്ന് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കണമെന്നും പോസ്റ്റിൽ പറയുന്നു.ALSO READ: നിപ രോഗവ്യാപനമില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളിലും സർക്കാരിന് ഉദാസീനത: വീണാ ജോർജ്കോൺഗ്രസ് നേതൃത്വത്തിലെ കെ.സി. വേണുഗോപാലിനെതിരെ നടന്ന സംഘടിതമായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ അദാനി ഗ്രൂപ്പാണെന്നും, വി.ഡി. സതീശനെ സഹായിക്കാനാണ് ഇത് ആസൂത്രണം ചെയ്തതെന്നും പോസ്റ്റിൽ പറയുന്നു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സതീശൻ അവതരിപ്പിച്ച ധവളപത്രം യഥാർത്ഥത്തിൽ കേരളത്തെ അദാനിക്ക് വിറ്റഴിക്കാനുള്ള ഒരു ‘സമ്മതപത്രമാണെന്ന്’ ശിവപ്രസാദ് വിമർശിക്കുന്നു. കേരളത്തിന്റെ പ്രകൃതി വിഭവങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും അദാനിക്ക് കൈമാറാനുള്ള ഒരു റൂട്ട് മാപ്പായിട്ടാണ് ഈ ധവളപത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും പോസ്റ്റിൽ നിന്ന് വ്യക്തമാണ്.പോസ്റ്റിന്റെ പൂർണരൂപംഅദാനിയുമായുള്ള ശ്രീ. വി. ഡി. സതീശൻ്റെ മൾട്ടി-മില്യൺ ഡോളർ ഡീലിൻ്റെ ധവളപത്രം – ഭാഗം 1(White Paper for the Multimillion-dollar Deal)മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പാണ് ശ്രീ. വി. ഡി. സതീശന്‍ മംഗലാപുരത്തെ പ്രമുഖ എന്‍.ഡി.എ. നേതാവായ ബി.എം. ഫറൂക്കിന്റെ വസതിയില്‍ എത്തിയത്. കര്‍ണാടകയിലെ ഈ പ്രമുഖ എൻ.ഡി.എ. നേതാവിൻ്റെ വീട്ടിൽ വെച്ചാണ് അദ്ദേഹം അദാനി ഗ്രൂപ്പ് പ്രസിഡൻ്റ് കിഷോർ ആൽവ്വയുമായി കൂടിക്കാഴ്ച നടത്തുന്നത്. കർണ്ണാടകയിലെ കോൺഗ്രസ് PCC പോലും ഈ കൂടിക്കാഴ്ചയോ ശ്രീ. വി. ഡി. സതീശൻ്റെ സന്ദർശനമോ അറിഞ്ഞിരുന്നില്ല. ബഹു. ആര്യാടൻ മുഹമ്മദിൻ്റെ ഏത് ബന്ധുവാണ് അദാനി പ്രസിഡൻ്റ് എന്ന് ആര്യാടൻ ഷൗക്കത്ത് എങ്കിലും വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം.ശ്രീ. വി. ഡി. സതീശൻ്റെ മംഗലാപുരത്തേക്കുള്ള ചാർട്ടേഡ് ഫ്ലൈറ്റിൻ്റെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെട്ട സെക്യൂരിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സ്വര്‍ണ്ണപ്പാളി കേസില്‍ എസ്.ഐ.ടി ചോദ്യം ചെയ്ത റെജികുമാര്‍ എന്ന വ്യക്തിക്കൊപ്പമാണ് അദ്ദേഹം സഫ്രോൺ സ്ട്രോക്സ് എന്ന വിമാനത്തിൽ മംഗലാപുരത്ത് എത്തിയത്. ആരാണ് ഈ യാത്രയുടെ ചിലവ് വഹിച്ചത് എന്ന് കേരളത്തിലെ KPCC നേതൃത്വത്തിലുള്ള ആർക്കെങ്കിലും അറിവുണ്ടൊ? ശ്രീ. വി. ഡി. സതീശന് വേണ്ടി ജയ് വിളിക്കുന്ന അദ്ദേഹത്തിൻ്റെ അണികൾക്ക് എങ്കിലും ഇതിന് ഉത്തരമുണ്ടൊ?ഈ യാത്രയുടെ ഉൽപ്പന്നങ്ങളാണ് ഇന്ന് നാം കേരളത്തിൽ കാണുന്നത്. കോൺഗ്രസ് അണികൾക്ക് ഉൾപ്പെടെ സ്വസ്ഥമായി ഒന്ന് ആലോചിച്ചാൽ കാര്യങ്ങൾ മനസ്സിലാക്കാവുന്നതെയുള്ളു.AICC നേതൃത്വവും രാഹുൽ ഗാന്ധിയും ശത്രുവായി പ്രഖ്യാപിച്ച അദാനി ഗ്രൂപ്പുമായി ശ്രീ. വി. ഡി. സതീശനുള്ള ചങ്ങാത്തം കോൺഗ്രസ് താൽപര്യമോ അതൊ വ്യക്തിപരമോ?മുഖ്യമന്ത്രി കസേരക്കായുള്ള കോൺഗ്രസിനകത്തെ മത്സരത്തിൽ AICC ജനറൽ സെക്രട്ടറി ശ്രീ. കെ സി വേണുഗോപാലിനെതിരായി നടന്ന സംഘടിതമായ സൈബർ ആക്രമണത്തിന്റെ ഗുണഭോക്താവ് ശ്രീ. വി ഡി സതീശൻ ആയിരുന്നെങ്കിൽ അതിൻ്റെ ആസൂത്രകൻ അദാനിയായിരുന്നില്ലെ? കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ ഭൂരിഭാഗവും ശ്രീ കെ സി വേണുഗോപാലിനൊപ്പമായിരുന്നു എന്ന് നാം ഓർക്കണം. കേരളത്തിൽ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്ര ഗവൺമെതിരെ നയപ്രഖ്യാപനത്തിൽ ഒരക്ഷരം പോലും ഉൾപ്പെടുത്താതിരിക്കുകയും BJP യുടെ കേന്ദ്ര ഗവൺമെൻറ് ആയി അഭിപ്രായവ്യത്യാസം ഉണ്ടാക്കാൻകാലിലെ പ്രഖ്യാപിക്കുകയും സംഘപരിവാർഡിന്റെ അജണ്ട നടപ്പിലാക്കുന്ന ഗവർണറുമായി യോജിച്ചു പോകുമെന്ന് പ്രഖ്യാപിച്ചതും ഈ മൾട്ടി-മില്യൺ ഡോളർ ഡീലിൻ്റെ ഭാഗമല്ലെ?ഇനിയാണ് ഏറ്റവും സുപ്രധാനമായകാര്യം. കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുക എന്ന ലക്ഷ്യത്തോടെ ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ ശ്രീ.വി. ഡി. സതീശൻ അവതരിപ്പിച്ച ധവളപത്രം കേരളത്തെ അദാനിക്ക് വിറ്റഴിക്കാനുള്ള സമ്മതപത്രമാണെന്ന് വിമർശനം ഉയർന്നപ്പോൾ പല കോൺഗ്രസ് അണികളും വലതു ബുദ്ധിജീവികളും അതിനെ പരിഹസിക്കുന്നത് കേട്ടു. എന്നാൽ ധവളപത്രത്തിന്റെ ആമുഖം മുതൽ പുതിയ നിർദേശങ്ങൾ അടങ്ങുന്ന ‘മുന്നോട്ടുള്ള വഴി’ എന്ന 7ാം ഭാഗം വരെ പൂർണമായി വായിച്ചാൽ എത്രത്തോളം ആഴത്തിലുള്ള കച്ചവടമാണ് കേരളത്തിൽ നടക്കാൻ പോകുന്നത് എന്ന് വ്യക്തമാകും. അദാനിക്ക് താല്പര്യമുള്ള വിവിധ മേഖലകൾ സ്വകാര്യവൽക്കരിക്കുമെന്ന് ഈ ധവളപത്രത്തിൽ എടുത്തു പറയുന്നുണ്ട്. കേരളത്തിൻ്റെ പ്രകൃതി വിഭവങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും അദാനിക്ക് കൈമാറാനുള്ള റൂട്ട് മാപ്പ് ആയിട്ടാണ് ഈ ധവളപത്രം അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ധവളപത്രം ശ്രീ. വി. ഡി. സതീശനും അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയ ഒരു മൾട്ടി-മില്യൺ ഡോളർ ഡീലാണ്!വാൽകഷ്ണം: (ശബരിമല സ്വർണ്ണ കൊള്ള കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദേവസ്വം ബോർഡിൻ്റെ സ്പെഷ്യൽ പ്ലീഡർ ആയത് യാദൃശ്ചികമല്ല)തുടരും…The post വി.ഡി. സതീശനും അദാനിയും തമ്മിൽ കോടികളുടെ രഹസ്യ ഇടപാട്; സതീശന്റെ ധവളപത്രം കേരളത്തെ അദാനിക്ക് വിറ്റഴിക്കാനുള്ള ‘റൂട്ട് മാപ്പ്’; എം ശിവപ്രസാദ് appeared first on Kairali News | Kairali News Live.